ജെ.ഡി.യുവും ടി.ഡി.പിയും ചേര്‍ന്നാല്‍ 28 സീറ്റ്; സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം ശക്തമാക്കി ഇന്ത്യാ സഖ്യവും
ന്യൂഡല്‍ഹി: എന്‍.ഡി.എയിലുള്ള ജെ.ഡി.യുവിനെയും ടി.ഡി.പിയെയും ഇന്ത്യാ സഖ്യത്തിലെത്തിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം സജീവമാക്കി പ്രതിപക്ഷം. അതേസമയം, ഇനി സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കുകയാണെങ്കില്‍ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ നിര്‍ദ്ദേശിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. തിരഞ്ഞെടുപ്പ് ഫലം രാഹുലിന്റെ സ്വീകാര്യത കൂടിയെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ഇന്ന് ചേരുന്ന ഇന്ത്യാ സഖ്യ യോഗം ചര്‍ച്ച ചെയ്യും.സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത തേടി ജെ.ഡി.യു നേതാവ് നിതീഷ് കുമാറുമായും ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവുമായും ചര്‍ച്ചകള്‍ നടത്താനാണ് ഇന്ത്യാ സഖ്യത്തിന്റെ […]

ന്യൂഡല്‍ഹി: എന്‍.ഡി.എയിലുള്ള ജെ.ഡി.യുവിനെയും ടി.ഡി.പിയെയും ഇന്ത്യാ സഖ്യത്തിലെത്തിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം സജീവമാക്കി പ്രതിപക്ഷം. അതേസമയം, ഇനി സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കുകയാണെങ്കില്‍ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ നിര്‍ദ്ദേശിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. തിരഞ്ഞെടുപ്പ് ഫലം രാഹുലിന്റെ സ്വീകാര്യത കൂടിയെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ഇന്ന് ചേരുന്ന ഇന്ത്യാ സഖ്യ യോഗം ചര്‍ച്ച ചെയ്യും.
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത തേടി ജെ.ഡി.യു നേതാവ് നിതീഷ് കുമാറുമായും ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവുമായും ചര്‍ച്ചകള്‍ നടത്താനാണ് ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം. മറ്റ് സ്വതന്ത്ര പാര്‍ട്ടികളെയും എത്തിക്കാന്‍ നീക്കം നടത്തുന്നുണ്ട്. സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളില്‍ മമത ബാനര്‍ജിയും സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നിതീഷും ചന്ദ്രബാബു നായിഡുവും വിലപേശല്‍ നടത്താനുള്ള സാധ്യതയും ഇന്ത്യാ സഖ്യം തള്ളിക്കളയുന്നില്ല.
നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡും ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക്‌ദേശം പാര്‍ട്ടിയും ചേര്‍ന്നാല്‍ 28 സീറ്റുകള്‍ ലഭിക്കും. എന്നാല്‍ ഇന്ത്യ സഖ്യത്തിന്റെ സീറ്റുകളുടെ എണ്ണം 234ല്‍ നിന്നും 262 ആയി ഉയരും. ഇതോടെ ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ വരും. സ്വതന്ത്രര്‍ കൂടി സഹായിച്ചാല്‍ തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന് ഇന്ത്യാ സഖ്യം പ്രതീക്ഷിക്കുന്നു. ഇതും മറ്റ് അനുബന്ധ വിഷയങ്ങളും ഇന്ന് നടക്കുന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തില്‍ ചര്‍ച്ചയാകും. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 5 തവണ കൂടുമാറ്റം നടത്തിയ നിതീഷ് കുമാര്‍ ഇന്ത്യാ സഖ്യത്തിനൊപ്പം പോയിക്കൂടെന്ന് പറയാനാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.