തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,367 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട് 662 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 3413, തൃശൂര്‍ 2500, കോഴിക്കോട് 2221, പാലക്കാട് 2137, എറണാകുളം 2121, കൊല്ലം 1420, കണ്ണൂര്‍ 1217, ആലപ്പുഴ 1090, കോട്ടയം 995, തിരുവനന്തപുരം 944, വയനാട് 660, പത്തനംതിട്ട 561, ഇടുക്കി 426 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.35 ആണ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 139 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,654 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,221 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 977 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
83 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 20, വയനാട് 12, പാലക്കാട് 11, കാസര്‍കോട് 10, കൊല്ലം 6, തൃശൂര്‍ 5, എറണാകുളം, മലപ്പുറം, കോഴിക്കോട് 4 വീതം, പത്തനംതിട്ട 3, തിരുവനന്തപുരം, കോട്ടയം 2 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,265 പേര് രോഗമുക്തി നേടി. ഇതോടെ 1,78,166 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 33,37,579 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കാസര്‍കോട് ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന 862 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6562 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 360.
112572 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 105112 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.