കാസര്‍കോട്: ജില്ലയില്‍ ബുധനാഴ്ച 203 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 200 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന 360 പേര് രോഗമുക്തി നേടി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് ആണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
പുതിയതായി രണ്ട് പേരുടെ മരണം കൂടി കോവിഡ് മരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ചെങ്കള പഞ്ചായത്തിലെ അക്ബര്‍ അലി (75), ഉദുമ പഞ്ചായത്തിലെ മറിയുമ്മ (82) എന്നിവരുടെ മരണമാണ് കോവിഡ് മരണമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് ജില്ലയില്‍ മരണപ്പെട്ടവരുടെ എണ്ണം 183 ആയി.
വീടുകളില്‍ 4753 പേരും സ്ഥാപനങ്ങളില്‍ 745 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4725 പേരാണ്. പുതിയതായി 349 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1430 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. ഇതോടെ ഇതുവരെ ജില്ലയില്‍ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ എണ്ണം 1,26,571 ആയി. 247 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 377 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 65 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 213 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
18,164 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 957 പേര് വിദേശത്ത് നിന്നെത്തിയവരും 724 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 16,483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 16,246 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
- അജാനൂര്‍-12
- ബദിയഡുക്ക-04
- ബേഡഡുക്ക-01
- ബെളളൂര്‍-01
- ചെമ്മനാട്-07
- ചെങ്കള-24
- ചെറുവത്തൂര്‍-14
- ഈസ്റ്റ് എളേരി-05
- എന്മകജെ-10
- കള്ളാര്‍-05
- കാഞ്ഞങ്ങാട്-05
- കാസര്‍കോട്-09
- കയ്യൂര്‍ ചീമേനി-11
- കിനാനൂര്‍ കരിന്തളം-05
- കോടോംബേളൂര്‍-09
- കുമ്പഡാജെ-01
- കുമ്പള-04
- കുറ്റിക്കോല്‍-01
- മധൂര്‍-10
- മടിക്കൈ-04
- മംഗല്പാടി-01
- മഞ്ചേശ്വരം-01
- മൊഗ്രാല്‍പുത്തൂര്‍-01
- മുളിയാര്‍-01
- നീലേശ്വരം-26
- പടന്ന-04
- പളളിക്കര-01
- പനത്തടി-04
- പിലിക്കോട്-05
- പുത്തിഗെ-01
- തൃക്കരിപ്പൂര്‍-06
- ഉദുമ-02
- വലിയപറമ്പ-05
- വെസ്റ്റ് എളേരി-01
മറ്റ് ജില്ല - രാമന്തളി-01
- കാങ്കേല്‍ ആലപ്പടമ്പ-01
ബുധനാഴ്ച രോഗം ഭേദമായവരുടെ തദ്ദേശസ്വയംഭഗണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
- അജാനൂര്‍-29
- ബദിയഡുക്ക-08
- ബളാല്‍-08
- ബേഡഡുക്ക-10
- ചെമ്മനാട്-16
- ചെങ്കള-11
- ചെറുവത്തൂര്‍-05
- ഈസ്റ്റ് എളേരി-01
- എന്മകജെ-14
- കള്ളാര്‍-02
- കാഞ്ഞങ്ങാട്-25
- കാറഡുക്ക-08
- കാസര്‍കോട്-30
- കയ്യൂര്‍ ചീമേനി-05
- കിനാനൂര്‍ കരിന്തളം-07
- കോടോംബേളൂര്‍-13
- കുമ്പഡാജെ-02
- കുമ്പള-05
- കുറ്റിക്കോല്‍-02
- മധൂര്‍-09
- മടിക്കൈ-03
- മംഗല്പാടി-02
- മീഞ്ച-01
- മൊഗ്രാല്‍പുത്തൂര്‍-08
- മുളിയാര്‍-04
- നീലേശ്വരം-28
- പടന്ന-04
- പൈവളിഗ-02
- പള്ളിക്കര-16
- പനത്തടി-07
- പിലിക്കോട്-07
- പുല്ലൂര്‍ പെരിയ-17
- പുത്തിഗെ-02
- തൃക്കരിപ്പൂര്‍-21
- ഉദുമ-10
- വലിയപറമ്പ-01
- വോര്‍ക്കാടി-04
- വെസ്റ്റ് എളേരി-03
203 new Covid cases in Kasaragod on Wednesday