തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18,582 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 419 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 2681, തൃശൂര്‍ 2423, കോഴിക്കോട് 2368, എറണാകുളം 2161, പാലക്കാട് 1771, കണ്ണൂര്‍ 1257, കൊല്ലം 1093, ആലപ്പുഴ 941, കോട്ടയം 929, തിരുവനന്തപുരം 927, ഇടുക്കി 598, പത്തനംതിട്ട 517, വയനാട് 497 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,970 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11 ആണ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 102 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,601 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 141 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,626 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 747 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
68 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 23, പത്തനംതിട്ട, പാലക്കാട് 7 വീതം, കൊല്ലം 6, കോട്ടയം, തൃശൂര്‍, വയനാട്, കാസര്‍കോട് 4 വീതം, എറണാകുളം 3, തിരുവനന്തപുരം, ഇടുക്കി 2 വീതം, ആലപ്പുഴ, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,089 പേര് രോഗമുക്തി നേടി. ഇതോടെ 1,78,630 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 34,92,367 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കാസര്‍കോട് ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന 645 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6095 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 398.
116817 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 109785 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.