മുഹമ്മദ് കുഞ്ഞി

കാസര്‍കോട്: തായലങ്ങാടി സ്വദേശിയും മാപ്പിളപ്പാട്ട് സംഘാടകനുമായ മുഹമ്മദ് കുഞ്ഞി (70) അന്തരിച്ചു. നീര്‍ച്ചാല്‍ കടമ്പള ലക്ഷംവീട് കോളനിയിലാണ് താമസം. നേരത്തെ ചൂരിയില്‍ താമസമായിരുന്നു. ഭാര്യ: നബീസ. മക്കള്‍ സുമയ്യ, ആമിന, ജസീല, റംസീന, ഖലീല്‍, ഖദീര്‍, മരുമക്കള്‍: മൂസ, ഇസ്മായില്‍, സജാദ്, ആബിദ്, ഫര്‍സാന, മിസ്‌രിയ. മാപ്പിളപ്പാട്ട് കലയോട് നിഴലായി നിന്ന് പാട്ടുകാരുടെ ഇഷ്ട മിത്രമായായിരുന്നു മുഹമ്മദ് കുഞ്ഞി ജീവിച്ചത്. പഴയതലമുറയിലെ പ്രശസ്തരായ പാട്ടുകാര്‍ക്കൊക്കെ ചിരപരിചിതനായിരുന്നു. മാപ്പിളപ്പാട്ടിന്റെ സുവര്‍ണ്ണകാലഘട്ടത്തില്‍ ഒരുപാട് ഗാനമേളകളും വനിതാ സംഘങ്ങളുടെ കൈമുട്ടി പാട്ടുകളും […]

കാസര്‍കോട്: തായലങ്ങാടി സ്വദേശിയും മാപ്പിളപ്പാട്ട് സംഘാടകനുമായ മുഹമ്മദ് കുഞ്ഞി (70) അന്തരിച്ചു. നീര്‍ച്ചാല്‍ കടമ്പള ലക്ഷംവീട് കോളനിയിലാണ് താമസം. നേരത്തെ ചൂരിയില്‍ താമസമായിരുന്നു. ഭാര്യ: നബീസ. മക്കള്‍ സുമയ്യ, ആമിന, ജസീല, റംസീന, ഖലീല്‍, ഖദീര്‍, മരുമക്കള്‍: മൂസ, ഇസ്മായില്‍, സജാദ്, ആബിദ്, ഫര്‍സാന, മിസ്‌രിയ.
മാപ്പിളപ്പാട്ട് കലയോട് നിഴലായി നിന്ന് പാട്ടുകാരുടെ ഇഷ്ട മിത്രമായായിരുന്നു മുഹമ്മദ് കുഞ്ഞി ജീവിച്ചത്. പഴയതലമുറയിലെ പ്രശസ്തരായ പാട്ടുകാര്‍ക്കൊക്കെ ചിരപരിചിതനായിരുന്നു. മാപ്പിളപ്പാട്ടിന്റെ സുവര്‍ണ്ണകാലഘട്ടത്തില്‍ ഒരുപാട് ഗാനമേളകളും വനിതാ സംഘങ്ങളുടെ കൈമുട്ടി പാട്ടുകളും കാസര്‍കോട്ട് നടത്തിയിരുന്നു. പിന്നീട് അനാരോഗ്യം കാരണം അത്തരം പരിപാടികളില്‍ നിന്ന് പിന്‍മാറിയെങ്കിലും അസീസ് തായിനേരിയുടെ കൂടെ ഒരു പാട് കാലം പ്രവര്‍ത്തിച്ചു.
Related Articles
Next Story
Share it