updated on:2018-09-09 07:54 PM
ലാൽ ജോസ്-കുഞ്ചാക്കോ ബോബൻ ടീം വീണ്ടും ഒന്നിക്കുന്നു

www.utharadesam.com 2018-09-09 07:54 PM,
എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബനും ലാല്‍ ജോസും വീണ്ടും ഒന്നിക്കുന്നു. ഒരുവർഷത്തെ ഇടവേളയ്‌ക്ക് ശേഷം ലാൽ ജോസ് സംവിധാനം ചെയ്യുന്ന 'തട്ടിൻ പുറത്ത് അച്യുതൻ' ചിത്രീകരണം ആരംഭിച്ചു.
ഹാസ്യത്തിന് പ്രാധാന്യം നൽകി ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എം സിന്ധുരാജാണ്. എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങൾക്കും തിരക്കഥയൊരുക്കിയത് എം സിന്ധുരാജ് തന്നെയാണ്. നിർമ്മാണം ഷെബിൽ ബക്കറാണ്. ചിത്രത്തിന്റെ ക്യാമറ ചെയ്യുന്നത് റോബി വർഗീസ് രാജും എഡിറ്റ് രഞ്ജൻ എബ്രഹാമും ആണ്. മാംഗല്യം തന്തുനാനേന, ജോണി ജോണി യെസ് അപ്പ എന്നീ കുഞ്ചോക്കോ ബോബൻ ചിത്രങ്ങളാണ് റിലീസ് ചെയ്യാനിരിക്കുന്നത്.



Recent News
  ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനാണ്, ‘ക്യൂട്ട് ആണ്’: സോനം കപൂര്‍

  മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചു

  ലാലേട്ടനെ പ്രശംസിച്ച് നീരാളിയുടെ സ്റ്റണ്ട് മാസ്റ്റര്‍

  നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് നടി ഭാവന

  പിആര്‍ വര്‍ക്ക് ഇല്ലാതെ പോപ്പുലാരിറ്റി കിട്ടുന്നത് ട്രോളുകളിലൂടെ

  മമ്മൂട്ടിയും, അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു

  ചാണക്യ തന്ത്രത്തിന്റെ റിലീസ് മാറ്റി

  അവതാറിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് സംവിധായകന്‍

  പ്രചോദനമുള്‍ക്കൊണ്ട് മമ്മൂട്ടിയുടെ പരോള്‍..

  മറഡോണ മെയില്‍ വരും

  ഒരു യുവതാരം കൂടി വിവാഹിതനായി

  ചെങ്കല്‍ ചൂളയില്‍ ആക്രമണം നടത്തി മുങ്ങിയ കാസര്‍കോട്ടെ യുവാവ് ആര്?

  തനിക്ക് വര്‍ണവിവേചനം നേരിടേണ്ടി വന്നുവെന്ന് താരം

  മോഹൻലാൽ വീണ്ടും പാട്ട് പാടുന്നു

  പ്രേക്ഷകരെ ഞെട്ടിച്ച് ദിലീപ്!!