like this site? Tell a friend |
updated on:2018-05-17 04:03 PM
ലാലേട്ടനെ പ്രശംസിച്ച് നീരാളിയുടെ സ്റ്റണ്ട് മാസ്റ്റര്‍
![]() www.utharadesam.com 2018-05-17 04:03 PM, ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളിലൊന്നാണ് നീരാളി. ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ഈ ചിത്രം ആക്ഷന്‍ അഡ്വെഞ്ചര്‍ വിഭാഗത്തില്‍പ്പെടുന്നൊരു സിനിമയായിട്ടാകും പുറത്തിറങ്ങുക. നീരാളിയിലെ ലാലേട്ടന്റെ ലുക്ക് നേരത്തെ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഒടിയനു വേണ്ടി നടത്തിയ മേക്ക് ഓവറാണ് നീരാളിയിലെ കഥാപാത്രത്തിനു വേണ്ടിയും താരത്തെ സഹായിച്ചിരുന്നത്. ബോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയനായ അജോയ് വര്‍മ്മയാണ് നീരാളി സംവിധാനം ചെയ്തിരിക്കുന്നത്. നദിയാ മൊയ്തു നായികയാവുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പുലിമുരുകന്,ഒടിയന് എന്നീ ചിത്രങ്ങള്‍ പോലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്കിയൊരുക്കിയിരിക്കുന്ന ചിത്രമാണ് നീരാളി. ബോളിവുഡിലെ പ്രശസ്ത സ്റ്റണ്ട് കൊറിയൊഗ്രാഫര്‍ സുനില്‍ റോഡ്രിഗസാണ് നീരാളിക്ക് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നീരാളിയിലെ മോഹന്‍ലാലിനെ സ്റ്റണ്ട് രംഗങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തിയിരുന്നുവെന്ന് സുനില്‍ റോഡ്രിഗസ് പറഞ്ഞിരുന്നു. ഡ്യൂപ്പുകളില്ലാതെ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ചെയ്തതിനാണ് ലാലേട്ടനെ സുനില്‍ റോഡ്രിഗസ് പ്രശംസിച്ചിരിക്കുന്നത്. സാഹസിക തലത്തില്‍ വെല്ലുവിളിയെറ്റെടുത്താണ് മോഹന്‍ലാല്‍ ആക്ഷന്‍ രംഗങ്ങള്‍ മികവുറ്റതാക്കിയതെന്നും അദ്ദേഹം പറയുന്നു. ഹാപ്പി ന്യൂഇയര്‍,സ്ലംഡോഗ് മില്യണയര്‍, സിംഗം റിട്ടേണ്‍സ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്കു വേണ്ടി ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്തിരുന്നത് സുനില്‍ റോഡിഗ്രസ് ആയിരുന്നു. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |