updated on:2018-04-11 04:06 PM
പ്രചോദനമുള്‍ക്കൊണ്ട് മമ്മൂട്ടിയുടെ പരോള്‍..

www.utharadesam.com 2018-04-11 04:06 PM,
പോയവര്‍ഷത്തില്‍ കേവലം നാല് സിനിമകളുമായാണ് മമ്മൂട്ടി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. തിയേറ്ററുകളില്‍ വേണ്ടത്ര വിജയം നേടാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. താരമൂല്യത്തില്‍ മമ്മൂട്ടി പിന്നിലായെന്ന തരത്തില്‍ അദ്ദേഹത്തിനെതിരെ രൂക്ഷവിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതുവരെയുള്ള പോരായ്മകളെയെല്ലാം കാറ്റില്‍ പറത്തിയിരിക്കുകയാണ് അദ്ദേഹം. 2018 ലെ ആദ്യ റിലീസായെത്തിയ സ്ട്രീറ്റ്‌ലൈറ്റ്‌സ് പ്രണവ് മോഹന്‍ലാലിന്റെ ആദിക്കൊപ്പമായിരുന്നു റിലീസ് ചെയ്തത്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രം നേടിയത്. സ്ട്രീറ്റ്‌ലൈറ്റ്‌സിന് ശേഷം തിയേറ്ററുകളിലേക്കെത്തിയ സിനിമയാണ് പരോള്‍. സിനിമയെക്കുറിച്ച് അനൗണ്‍സ് ചെയ്തപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ കാത്തിരിപ്പിലായിരുന്നു. മാര്‍ച്ച് 31 ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് സെന്‍സര്‍ കഴിയാത്തത് കാരണം റിലീസ് ഏപ്രില്‍ 6 ലേക്ക് മാറ്റുകയായിരുന്നു. സിനിമ കണ്ടവരെല്ലാം ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ്. കലക്ഷനിലും ഏറെ മുന്നിലാണ് ഈ ചിത്രം.



Recent News
  മറഡോണ മെയില്‍ വരും

  ഒരു യുവതാരം കൂടി വിവാഹിതനായി

  ചെങ്കല്‍ ചൂളയില്‍ ആക്രമണം നടത്തി മുങ്ങിയ കാസര്‍കോട്ടെ യുവാവ് ആര്?

  തനിക്ക് വര്‍ണവിവേചനം നേരിടേണ്ടി വന്നുവെന്ന് താരം

  മോഹൻലാൽ വീണ്ടും പാട്ട് പാടുന്നു

  പ്രേക്ഷകരെ ഞെട്ടിച്ച് ദിലീപ്!!

  മാധുരി ദീക്ഷിത്തിന്റെ മറാത്തി ചിത്രം ബക്കറ്റ് ലിസ്റ്റിന്റെ ടീസര്‍ പുറത്തിറങ്ങി.

  പുലിമുരുകനെ മറികടക്കുന്ന ഗ്രാഫിക്‌സുമായി നീരാളി

  ശ്രീദേവിയുടെ ജീവിതവും വെള്ളിത്തിരയിൽ

  ‘ആളൊരുക്കം’ മാര്‍ച്ച് 23ന് തിയേറ്ററുകളിലേക്ക്

  ദിലീപിന്റെ നായികയായി ഉര്‍വശി

  വൈറലായി മേരിക്കുട്ടിയുടെ ടീസര്‍

  ഇരയുടെ ടീസര്‍ പുറത്തുവിട്ടു.

  നിര്‍മ്മാതാവിന്റെ ഉടവാള്‍ സമ്മാനം ഭാവനയെ ഞെട്ടിച്ചു

  അവാര്‍ഡ് വെളിച്ചെത്തില്‍ മിന്നിത്തിളങ്ങി ടേക്ക് ഓഫ്!