updated on:2018-07-15 06:37 PM
എട്ടാം വര്‍ഷത്തില്‍ പുതിയ രുചിക്കൂട്ടുകളുമായി സിതാപാനിയുടെ നവീകരിച്ച ഷോറും ഉദ്ഘാടനം നാളെ

www.utharadesam.com 2018-07-15 06:37 PM,
കാസര്‍കോട്: ഫ്രൈഡ് ചിക്കന്റെ പുതുമയാര്‍ന്ന രുചിഭേദങ്ങള്‍ കാസര്‍കോടിന് സമ്മാനിച്ച സിതാപാനി ഫ്രൈഡ് ചിക്കന്റെ എട്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരുക്കിയ നവീകരിച്ച ഷോറൂം പുതിയ ബസ്സ്റ്റാന്റ് ഫാത്തിമ ആര്‍ക്കേഡില്‍ നാളെ വൈകിട്ട് 4.30മണിക്ക് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
തന്‍ബീഹുല്‍ ഇസ്ലാം നേഴ്‌സറി സ്‌കൂള്‍ മാനേജര്‍ എന്‍.എ അബ്ദുല്‍ റഹ്മാന്‍ ഹാജി ആദ്യ വില്‍പന നടത്തും. നഗരസഭാ കൗണ്‍സിലര്‍മാര്‍ അടക്കമുള്ള പ്രമുഖര്‍ സംബന്ധിക്കും.
20 വര്‍ഷം മുമ്പ് കണ്ണൂര്‍ ഗ്രാന്റ് മാര്‍ക്കറ്റിംഗ് സെന്ററില്‍ സിറ്റി പാനൂസ് എന്ന പേരില്‍ തുടങ്ങിയ റസ്റ്റോറന്റ് പിന്നീട് സിതാപാനി എന്ന പേരില്‍ വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുകളുമായി ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കുകയായിരുന്നു. കണ്ണൂരില്‍ അഞ്ച് ശാഖകളും കോഴിക്കോട്, കാസര്‍കോട്, കാഞ്ഞങ്ങാട്, ബംഗളൂരു എന്നിവിടങ്ങളിലും സിതാപാനി ഷോറൂമുകള്‍ പ്രവര്‍ത്തിച്ചുവരുന്നു.
ഗ്രൂപ്പിന്റെ ഇരുപതാം വാര്‍ഷികത്തില്‍ ബംഗളൂരു ഇന്ദിരാനഗറില്‍ പുതിയ ഷോറൂമിന്റെ ജോലികള്‍ പുരോഗമിക്കുന്നതായും ഉടമ കണ്ണൂര്‍ മുണ്ടേരി സ്വദേശിയായ ഇ.എം അബ്ദുല്‍ നിസാര്‍ അറിയിച്ചു. പുതിയ കോര്‍പ്പറേറ്റ് ബ്രാന്‍ഡിംഗോടെ ഒരുക്കിയ നവീകരിച്ച കാസര്‍കോട് ഷോറൂമില്‍ നേരത്തെയുണ്ടായിരുന്ന വിഭവങ്ങള്‍ക്ക് പുറമെ സൗത്താഫ്രിക്കന്‍ സ്വാദായ പെരി പെരി ചിക്കനും ഉത്തരേന്ത്യന്‍ ദം ബിരിയാണിയും പരിചയപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു.
സിതാപാനി ഫ്രൈഡ് ചിക്കനോടൊപ്പം തവ ചിക്കന്‍ ബിരിയാണിയും ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
സിതാപാനിയെ നെഞ്ചിലേറ്റിയ കാസര്‍കോട്ടെ ജനതയ്ക്ക് നന്ദി അറിയിക്കുന്നതായും അബ്ദുല്‍നിസാര്‍ പറഞ്ഞു. ഗള്‍ഫ് നാടുകളിലും ഷോറൂം ആരംഭിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും അദ്ദേഹം പറഞ്ഞു.Recent News
  മലബാര്‍ ഗോള്‍ഡില്‍ ആര്‍ടിസ്ട്രി ജ്വല്ലറി ഫെസ്റ്റിവല്‍ 29 മുതല്‍

  ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഉദ്ഘാടനം ചെയ്തു

  അയോട്ട ഉദ്ഘാടനം ചെയ്തു

  ഇന്‍ഡീഡ് ഫയര്‍ ആന്റ് സേഫ്റ്റി പ്രവര്‍ത്തനമാരംഭിച്ചു

  സിതാപാനിയുടെ നവീകരിച്ച ഷോറൂം തുറന്നു

  ട്രാന്‍സിറ്റ് വണ്‍ ഷോപ്പിംഗ് മാള്‍ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍

  ഗ്രാമീണ്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭത്തില്‍ വന്‍ വര്‍ധന; ഒടയംചാലിലടക്കം പത്ത് പുതിയ ശാഖകള്‍ തുറക്കും

  പൊതുമേഖലാ ബാങ്കുകളുടെ കിട്ടാകടം ; 7.24 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

  മോട്ടോ ജി, മോട്ടോ ജി6 പ്ലേ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

  സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു, പെട്രോളിന് 80.97 രൂപയായി

  ഇന്ധന വിലയില്‍ വീണ്ടും കുറവ്

  സാംസങ് ഗ്യാലക്‌സി ജെ7 ഇന്ത്യയില്‍ വില കുറയ്ക്കും

  ഉത്സവാന്തരീക്ഷത്തില്‍ അഡ്രസ് മെന്‍സ് അപ്പാരല്‍സിന്റെ കാസര്‍കോട് ഷോറൂം തുറന്നു

  ഇരുട്ടടി : തുടര്‍ച്ചയായ പതിമൂന്നാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില വര്‍ധന

  മലബാര്‍ ഗോള്‍ഡ് ഹണിമൂണ്‍ യാത്ര; ആദ്യ നറുക്കെടുപ്പ് നടത്തി