updated on:2018-07-04 07:12 PM
ട്രാന്‍സിറ്റ് വണ്‍ ഷോപ്പിംഗ് മാള്‍ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍

www.utharadesam.com 2018-07-04 07:12 PM,
മംഗളൂരു: സ്മാര്‍ട്ട് സിറ്റിയാകാന്‍ ഒരുങ്ങുന്ന മംഗളൂരു തൊക്കോട്ട് ദേശീയപാതയില്‍ ഉയരുന്ന ട്രാന്‍സിറ്റ് വണ്‍ മാളിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലെന്ന് പ്രമോട്ടര്‍മാരായ മംഗളൂരു എക്കോളോജിക്ക് ഹാബിറ്റാറ്റ്‌സ് പത്രകുറിപ്പില്‍ പറഞ്ഞു. ഹൈവേയോട് ചേര്‍ന്നുള്ള മാളുകളുടെ സാധ്യത തിരിച്ചറിഞ്ഞാണ് ട്രാന്‍സിറ്റ് വണ്‍മാള്‍ സങ്കല്‍പവുമായി നിര്‍മ്മാണ-റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഏറെ വര്‍ഷത്തെ പരിചയസമ്പത്തുള്ള പി.എസ്. മുഹമ്മദിന്റെ നേതൃത്വത്തില്‍ ട്രാന്‍സിറ്റ് വണ്‍ മാളിന് തുടക്കം കുറിച്ചത്. ദ്രുതഗതിയില്‍ തൊക്കോട്ട് നിര്‍മ്മാണം നടക്കുന്ന ട്രാന്‍സിറ്റ് മാള്‍ പൂര്‍ത്തീകരിച്ച് മറ്റ് സ്ഥലങ്ങളിലും ഹൈവേ മാള്‍ സങ്കല്‍പം യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങുകയാണ് എക്കോളോജിക്ക് ഹാബിറ്റാറ്റ്. നൂതനമായ രീതിയില്‍ ഏറെ സവിശേഷതകളോടെയാണ് രൂപകല്‍പനയും നിര്‍മ്മാണവും. ഈ വര്‍ഷം ഡിസംബറില്‍ തുറക്കാനുള്ള ലക്ഷ്യത്തോടെ മാളിന്റെ ഇന്റീരിയര്‍ ജോലികള്‍ ആരംഭിച്ചതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു. നിര്‍മ്മാണം അന്തിമ ഘട്ടത്തിലെത്തിയതോടെ നിക്ഷേപകര്‍ക്ക് മണ്‍സൂണ്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. സ്ഥിരവാടക വരുമാനം പ്രതീക്ഷിക്കുന്നവര്‍ക്ക് മികച്ച അവസരമാണ് കമ്പനി നല്‍കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു. 25 ലക്ഷം രൂപ മുതലുള്ള നിക്ഷേപാവസരമാണ് ലഭിക്കുക. ജുലായ് 30വരെയാണ് മണ്‍സൂണ്‍ കിഴിവ് ലഭിക്കുക. മാള്‍ മാനേജ്‌മെന്റ്, ലീഡ് മനേജ്‌മെന്റ്, ബിസിനസ് കണ്‍സള്‍ട്ടന്‍സി, റീസെയില്‍, മാള്‍ മാര്‍ക്കറ്റിംഗ്, പ്രമോഷന്‍, മാര്‍ക്കറ്റ് റിസര്‍ച്ച് സേവനങ്ങളും എക്കോളോജിക് ഹാബിറ്റാറ്റ് നല്‍കി വരുന്നു.