updated on:2019-04-12 06:25 PM
ഒരാഴ്ചക്കിടെ മൂന്ന് മരണം; കണ്ണീരുണങ്ങാതെ കൊപ്പളം

www.utharadesam.com 2019-04-12 06:25 PM,
മൊഗ്രാല്‍: മൊഗ്രാല്‍ കൊപ്പളം പ്രദേശത്ത് ഒരാഴ്ചക്കിടെ ഉണ്ടായത് മൂന്ന് മരണങ്ങള്‍. ജമീല മന്‍സിലിലെ കെ.എം. ഷാഫി (58)യാണ് ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. മൊഗ്രാല്‍പുത്തൂര്‍ കടവത്തെ വ്യാപാരിയായിരുന്നു ഷാഫി. കടപ്പുറം വലിയ ജുമാമസ്ജിദ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: ശിഹാബ്, സനൂബ്, ജമീല, ആരിഫ. മരുമക്കള്‍: മുനീര്‍ ചെമനാട്, സിദ്ദീഖ് പൊയിനാച്ചി, സാജിറ മൊഗര്‍. സഹോദരങ്ങള്‍: അബ്ബാസ്, മുഹമ്മദ്,അബൂബക്കര്‍, അബ്ദുല്‍ ഖാദര്‍ ഫൈസി, ഇബ്രാഹിം.
പ്രവാസിയായിരുന്ന എം.എ അബ്ബാസ്, ജുമാ മസ്ജിദ് കമ്മിറ്റി അംഗവും ഗുജറാത്തിലെ വ്യാപാരിയുമായിരുന്നു അസൈനാര്‍ അന്തുഞ്ഞി എന്നിവരാണ് ഒരാഴ്ചയ്ക്കിടെ മരണപ്പെട്ട കൊപ്പളം പ്രദേശവാസികള്‍. ഷാഫിയുടെ മയ്യത്ത് മൊഗ്രാല്‍ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.



Recent News