updated on:2018-04-14 06:24 PM
വ്യാപാരി കുഴഞ്ഞ് വീണ് മരിച്ചു

www.utharadesam.com 2018-04-14 06:24 PM,
ബദിയടുക്ക: വീട്ടില്‍ ഭക്ഷണം കഴിച്ച് കൈകഴുകാന്‍ പോകുന്നതിനിടെ വ്യാപാരി കുഴഞ്ഞു വീണ് മരിച്ചു. നാരംപാടിയിലെ വ്യാപാരി പള്ളത്തടുക്ക മുഹമ്മദ് എന്ന മുഹമ്മദ് (58)ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കുഴഞ്ഞുവീണ മുഹമ്മദിനെ ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ഭാര്യ: ബീഫാത്തിമ. മക്കള്‍: ലത്തീഫ്, അസ്മാബി, നസീറ, ഷാഹിദ്. മരുമക്കള്‍: സമീറ, കാത്തിം കിന്നിംഗാര്‍, ഹാരിസ്. സഹോദരങ്ങള്‍: പള്ളിക്കുഞ്ഞി, മൊയ്തീന്‍ കുഞ്ഞി, അബ്ദുല്‍ റഹ്മാന്‍, അബ്ദുല്ല കുഞ്ഞി, ഉമ്മാലിയുമ്മ.



Recent News