updated on:2018-03-12 07:27 PM
എസ്. അബ്ദുല്‍ഖാദര്‍ ഹാജി അന്തരിച്ചു

www.utharadesam.com 2018-03-12 07:27 PM,
എരിയപ്പാടി: എരിയപ്പാടിയിലെ എസ്. അബ്ദുല്‍ഖാദര്‍ ഹാജി (75) അന്തരിച്ചു. പഴയകാല മലഞ്ചരക്ക് വ്യാപാരിയും കര്‍ഷകനുമായിരുന്നു. മുന്‍ ജമാഅത്ത് കമ്മിറ്റി അംഗം, ഐ.എന്‍.എല്‍ എരിയപ്പാടി ശാഖ പ്രസിഡണ്ട്, പത്താംവാര്‍ഡ് ആലംപാടി വൈസ് പ്രസിഡണ്ട്, ചെങ്കള പഞ്ചായത്ത് കൗണ്‍സിലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: നഫീസ. മക്കള്‍: മൊയ്തീന്‍ എസ്., ഹാരിസ്, അബ്ദുല്‍റഹ്മാന്‍, മറിയം, ഖദീജ, കബീര്‍, അസ്‌ക്കര്‍. മരുമക്കള്‍: അബ്ദുല്‍റഹ്മാന്‍ സി.എച്ച് ബേവിഞ്ച, ഹമീദ് മുട്ടത്തൊടി. എരിയപ്പാടി ബദര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.



Recent News