updated on:2019-07-09 08:12 PM
'നന്മ വിതറുന്ന പ്രവാസ ജീവിതം അനുഗ്രഹീതം'

www.utharadesam.com 2019-07-09 08:12 PM,
അബുദാബി: പ്രയാസം നേരിടുന്നവര്‍ എവിടെ ആയാലും അവര്‍ക്കായി സാന്ത്വനത്തിന്റെ നന്മ വിതറുന്ന പ്രവാസ ജീവിതം അനുഗ്രഹീതമാണെന്ന് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ട്രഷറര്‍ യു. അബ്ദുല്ല ഫാറൂഖി അഭിപ്രായപ്പെട്ടു.
അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യ ഹസ്തം ശിഫാഹു റഹ്മ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം കെ.എം.സി.സി പ്രസിഡണ്ട് സെഡ്.എ. മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ റഹ്മാന്‍ കമ്പള ബായാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വിവിധ പ്രദേശങ്ങളിലെ കാന്‍സര്‍, കിഡ്‌നി രോഗികള്‍ക്കാണ് ശിഫാഹു റഹ്മയുടെ പ്രയോജനം ലഭിക്കുക. ഇര്‍ഷാദ് പാച്ചാണി സ്വാഗതം പറഞ്ഞു.
പ്രാര്‍ത്ഥന സദസ്സിന് സയ്യിദ് സക്കീറുദ്ദീന്‍ തങ്ങള്‍, സുബൈര്‍ ഇര്‍ഫാനി, സക്കീര്‍ കമ്പാര്‍ നേതൃത്വം നല്‍കി.
ഉംറ നിര്‍വഹിക്കാനുള്ള അവസരത്തിനുള്ള നറുക്കെടുപ്പില്‍ ഹമീദ് മാസ്സിമര്‍ അര്‍ഹനായി. ജില്ലാ കെ.എം.സിസി പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍ പൊവ്വല്‍, സീനിയര്‍ വൈസ് പ്രസിഡണ്ട് അസീസ് പെര്‍മുദെ, ജനറല്‍ സെക്രട്ടറി ഹനീഫ് പടിഞ്ഞാര്‍മൂല, അനീസ് മാങ്ങാട്, ഇസ്മായില്‍ ഉദിനൂര്‍, യു. എം മുജീബ് മൊഗ്രാല്‍ പ്രസംഗിച്ചു. ശിഫാഹു റഹ്മ കോ ഓര്‍ഡിനേറ്റര്‍ ഷെരീഫ് ഉറുമി നന്ദി പറഞ്ഞു.



Recent News
  അംഗീകാരത്തിന്റെ നിറവില്‍ ഒത്തുകൂടി അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ

  സഅദിയ്യ ഹജ്ജ് പഠന പരമ്പര-2019 തുടങ്ങി

  അബുദാബിയില്‍ അഷ്‌റഫുമാര്‍ സംഗമിച്ചു

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  ജോലി സ്ഥലത്ത് 'പാര്‍ട്ടി പൊപ്പര്‍' പൊട്ടി ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; കുമ്പള സ്വദേശി നിയമ നടപടിക്ക്

  ഇശല്‍ ബൈത്ത്: ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു

  എം.ഐ.സി അബുദാബി ചാപ്റ്റര്‍ ഭാരവാഹികള്‍

  കെ.എം.സി.സി പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു

  ദുബായിലെ ബസ്സപകടം; മരിച്ചവരില്‍ 6 മലയാളികള്‍

  അഹ്‌ലന്‍ മദ്രസാ പദ്ധതി ഉദ്ഘാടനം 2ന്

  'അല്‍ ആഷിയാന എച്ച്ആര്‍ കണ്‍സല്‍ട്ടന്‍സി' ഇഫ്താര്‍ സംഗമം നടത്തി

  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം

  'രോഗ പ്രതിരോധ ബോധവല്‍ക്കരണത്തില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം'