updated on:2019-06-18 06:35 PM
കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

www.utharadesam.com 2019-06-18 06:35 PM,
കാസര്‍കോട്: കുവൈത്തിലെ കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയായ കെ.ഇ.എ. കുവൈത്ത് സംഘടിപ്പിച്ച കെ.ഇ.എ. ഫെസ്റ്റ് ശ്രദ്ധേയമായി. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഒരു പകല്‍ മുഴുവന്‍ നീണ്ടു നിന്ന ഫെസ്റ്റ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. നാടിന്റെ നന്മയ്ക്ക് വേണ്ടി പ്രവാസി കൂട്ടായ്മകള്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ സന്തോഷിപ്പിക്കുന്നുണ്ടെന്നും കെ.ഇ.എ. പ്രവാസി സംഘടനകള്‍ക്ക് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ കെ.ഇ.എ. നടത്തി വന്ന പ്രവര്‍ത്തനങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. മംഗളൂരു യൂണിറ്റ് ആസ്പത്രിയുടെ സഹകരണത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. കെ.ഇ.എ. പ്രസിഡണ്ട് സത്താര്‍ കുന്നില്‍, ജനറല്‍ സെക്രട്ടറി സലാം കളനാട്, ചെയര്‍മാന്‍ എഞ്ചിനീയര്‍ അബൂബക്കര്‍, വര്‍ക്കിംഗ് പ്രസിഡണ്ട് ഹമീദ് മധൂര്‍, ഉപദേശക സമിതി അംഗം ഹസന്‍ മാങ്ങാട്, കണ്‍വീനര്‍മാരായ റഹീം ആരിക്കാടി, കബീര്‍ മഞ്ഞംപാറ, ഖാദര്‍ കാഞ്ഞങ്ങാട്, മുസ്തഫ ചെമനാട്, കെ.പി. ബാലന്‍, അസ്ഹര്‍ കുമ്പള, ഷാഫി ബാവ, ശ്രീനിവാസന്‍, സംഘടനാ വൈ. പ്രസിഡണ്ട് പി.എ. നാസര്‍, ജോ. സെക്രട്ടറിമാരായ ഖാദര്‍ കടവത്ത്, ഹനീഫ പാലായി എന്നിവര്‍ നേതൃത്വം നല്‍കി. ഹക്കീം കുന്നില്‍, ടി.എ. ഷാഫി, അസീസ് കടപ്പുറം, അബ്ദുല്ല ബദിയടുക്ക, ബഷീര്‍ ആറങ്ങാടി, ഹമീദ് കൈക്കണ്ട തുടങ്ങിയവര്‍ സംസാരിച്ചു. ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ ഹമീദ് മധൂര്‍ സ്വാഗതവും ഉപദേശക സമിതി അംഗം അനില്‍ കള്ളാര്‍ നന്ദിയും പറഞ്ഞു. യുവ എഴുത്തുകാരി ഫാത്തിമ ശഹീദ, നീറ്റ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ ഹൃദയലക്ഷ്മി എന്നിവരടക്കം മികച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചു. നവാസ് കാസര്‍കോടിന്റെ നേതൃത്വത്തില്‍ ഗാനമേളയും ഉണ്ടായിരുന്നു.



Recent News
  അംഗീകാരത്തിന്റെ നിറവില്‍ ഒത്തുകൂടി അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ

  സഅദിയ്യ ഹജ്ജ് പഠന പരമ്പര-2019 തുടങ്ങി

  'നന്മ വിതറുന്ന പ്രവാസ ജീവിതം അനുഗ്രഹീതം'

  അബുദാബിയില്‍ അഷ്‌റഫുമാര്‍ സംഗമിച്ചു

  ജോലി സ്ഥലത്ത് 'പാര്‍ട്ടി പൊപ്പര്‍' പൊട്ടി ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; കുമ്പള സ്വദേശി നിയമ നടപടിക്ക്

  ഇശല്‍ ബൈത്ത്: ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു

  എം.ഐ.സി അബുദാബി ചാപ്റ്റര്‍ ഭാരവാഹികള്‍

  കെ.എം.സി.സി പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു

  ദുബായിലെ ബസ്സപകടം; മരിച്ചവരില്‍ 6 മലയാളികള്‍

  അഹ്‌ലന്‍ മദ്രസാ പദ്ധതി ഉദ്ഘാടനം 2ന്

  'അല്‍ ആഷിയാന എച്ച്ആര്‍ കണ്‍സല്‍ട്ടന്‍സി' ഇഫ്താര്‍ സംഗമം നടത്തി

  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം

  'രോഗ പ്രതിരോധ ബോധവല്‍ക്കരണത്തില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം'