updated on:2019-05-21 08:27 PM
മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

www.utharadesam.com 2019-05-21 08:27 PM,
അബുദാബി: ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമി അബുദാബി ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു.
അഷ്‌റഫ് ബദിയടുക്ക അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ യു.എം അബ്ദുല്‍റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. ഷമീര്‍ അസ്അദി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സുബൈര്‍ ദാരിമി പൊവ്വല്‍ മുഖ്യപ്രഭാഷണം നടത്തി. റഫീഖുദ്ദീന്‍ തങ്ങള്‍, പൊവ്വല്‍ അബ്ദുല്‍ റഹ്മാന്‍ പ്രസംഗിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉപാധ്യക്ഷനായതിന് ശേഷം ആദ്യമായി അബുദാബിയിലെത്തിയ യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവിയെ കണ്ണിയത്ത് അക്കാദമിക്ക് വേണ്ടി റഫീഖുദ്ദീന്‍ തങ്ങളും എസ്.കെ.എസ്.എസ്.എഫിന് വേണ്ടി ഇസ്മായില്‍ ഉദിനൂറും ഷാള്‍ അണിയിച്ച് ആദരിച്ചു.
സുബൈര്‍ ദാരിമിയെ അഷ്‌റഫ് ബദിയടുക്കയും എസ്.കെ.എസ്.എസ്.എഫിന്ന് വേണ്ടി സത്താര്‍ കുന്നുംകൈയും ഷാള്‍ അണിയിച്ചു. ഇസ്ലാമിക്ക് സെന്റര്‍ ഭാരവാഹികളായ മുജീബ് മൊഗ്രാല്‍, ഇസ്മായില്‍ ഉദിനൂര്‍, കെ.എം.സി.സി. നേതാക്കളായ ഹനീഫ് പടിഞ്ഞാര്‍മൂല, സുലൈമാന്‍ കാനക്കോട്, അനീസ് മാങ്ങാട്, സെഡ്.എ. മൊഗ്രാല്‍, പി.കെ അഷ്‌റഫ് പള്ളങ്കോട്, അഷ്‌റഫ് മൗവ്വല്‍, മുഹമ്മദ് ആലംപാടി, എസ്.കെ.എസ്.എസ്.എഫ് നേതാക്കളായ ഷാഫി വെട്ടിക്കാട്ടിരി, സത്താര്‍ കുന്നുംകൈ, അബ്ദുല്‍റഹ്മാന്‍, കമാല്‍ മല്ലം, ഫൈസല്‍ സീതാംഗോളി, ഷരീഫ് കാനക്കോട്, ലത്തീഫ് കുദിക്കില, അനസ് പള്ളത്തടുക്ക പങ്കെടുത്തു. ഷരീഫ് പള്ളത്തടുക്ക സ്വാഗതവും ഇബ്രാഹിം ബെളിഞ്ചം നന്ദിയും പറഞ്ഞു.



Recent News
  ജോലി സ്ഥലത്ത് 'പാര്‍ട്ടി പൊപ്പര്‍' പൊട്ടി ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; കുമ്പള സ്വദേശി നിയമ നടപടിക്ക്

  ഇശല്‍ ബൈത്ത്: ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു

  എം.ഐ.സി അബുദാബി ചാപ്റ്റര്‍ ഭാരവാഹികള്‍

  കെ.എം.സി.സി പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു

  ദുബായിലെ ബസ്സപകടം; മരിച്ചവരില്‍ 6 മലയാളികള്‍

  അഹ്‌ലന്‍ മദ്രസാ പദ്ധതി ഉദ്ഘാടനം 2ന്

  'അല്‍ ആഷിയാന എച്ച്ആര്‍ കണ്‍സല്‍ട്ടന്‍സി' ഇഫ്താര്‍ സംഗമം നടത്തി

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം

  'രോഗ പ്രതിരോധ ബോധവല്‍ക്കരണത്തില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം'

  ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്; പ്രഭാഷണം 15ന്

  കാസര്‍കോട് സോക്കര്‍ ലീഗ്; ബൗണ്‍സ് ഖത്തര്‍ ജേതാക്കള്‍

  കെ.എം.സി.സി ഹെല്‍ത്തി ഫ്രൈഡേ സംഘടിപ്പിച്ചു

  ജേഴ്‌സി പ്രകാശനം ചെയ്തു

  ദുബായില്‍ സ്വീകരണം നല്‍കി