updated on:2019-05-19 06:40 PM
ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

www.utharadesam.com 2019-05-19 06:40 PM,
കാസര്‍കോട്: എസ്.എസ്.എല്‍.സി, പ്ലസ്ടു പഠനത്തിന് ശേഷം ശരിയായ ദിശയിലേക്ക് വിദ്യാര്‍ത്ഥികളെ നയിക്കുകയെന്ന ലക്ഷ്യത്തോടെ ജെ.സി.ഐ കാസര്‍കോട് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന എക്‌സ്‌പോയുടെ ഭാഗമായി കരിയര്‍ ഗൈഡന്‍സ് സെമിനാറുകള്‍, എ പ്ലസും ഉന്നത വിജയവും നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍, മത്സര പരീക്ഷകള്‍ക്കൊരുങ്ങുന്നവര്‍ക്കുള്ള ഓറിയന്റേഷന്‍, പി.എസ്.സി ഗൈഡന്‍സ് തുടങ്ങിയവ നടന്നു. ജില്ലയിലേയും ദക്ഷിണ കര്‍ണാടകയിലേയും വിവിധ കോളേജുകളിലെ കോഴ്‌സുകള്‍ പരിചയപ്പെടുത്തുന്ന നിരവധി സ്റ്റാളുകളും എക്‌സ്‌പോയുടെ ഭാഗമായി ഒരുക്കി.
തങ്ങളുടെ കരിയര്‍ ഏത് രീതിയില്‍ കൊണ്ടുപോവണമെന്ന ലക്ഷ്യബോധം വിദ്യാര്‍ത്ഥികള്‍ക്കുണ്ടാവണമെന്ന് എക്‌സ്‌പോ ഉദ്ഘാടനം ചെയ്ത് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു. ഏതൊരാളുടേയും ജീവിത വിജയത്തില്‍ അവര്‍ തിരഞ്ഞെടുക്കുന്ന മേഖലയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും ഉപരിപഠനത്തിലേക്ക് തിരിയുമ്പോള്‍ ഈ തിരഞ്ഞെടുപ്പ് വളരെ ഗൗരവത്തോടെ നടത്തണമെന്നും എന്‍.എ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.എ അബൂബക്കര്‍ പറഞ്ഞു.
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 210-ാം റാങ്ക് നേടിയ പി. നിഥിന്‍രാജിന് ജെ.സി.ഐ കാസര്‍കോടിന്റെ ഉപഹാരം അച്ചു നായന്മാര്‍മൂല സമ്മാനിച്ചു. പ്രസിഡണ്ട് ഉമറുല്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡണ്ട് കെ.വി അഭിലാഷ്, പ്രോഗ്രാം കണ്‍വീനര്‍ സമീല്‍ അഹമദ്, കരീം കോളിയാട്, ജെ.സി.ഐ ദേശീയ പരിശീലകന്‍ പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പരിപാടി ഇന്ന് വൈകിട്ട് സമാപിക്കും. രാവിലെ പി.എസ്.സി മോക്ക് ടെസ്റ്റും ഗൈഡന്‍സ് ക്ലാസും നടത്തി. ജെ.സി.ഐ മേഖലാ പരിശീലകന്‍ സി.കെ അജിത് കുമാര്‍ നേതൃത്വം നല്‍കി.Recent News
  ജോലി സ്ഥലത്ത് 'പാര്‍ട്ടി പൊപ്പര്‍' പൊട്ടി ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; കുമ്പള സ്വദേശി നിയമ നടപടിക്ക്

  ഇശല്‍ ബൈത്ത്: ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു

  എം.ഐ.സി അബുദാബി ചാപ്റ്റര്‍ ഭാരവാഹികള്‍

  കെ.എം.സി.സി പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു

  ദുബായിലെ ബസ്സപകടം; മരിച്ചവരില്‍ 6 മലയാളികള്‍

  അഹ്‌ലന്‍ മദ്രസാ പദ്ധതി ഉദ്ഘാടനം 2ന്

  'അല്‍ ആഷിയാന എച്ച്ആര്‍ കണ്‍സല്‍ട്ടന്‍സി' ഇഫ്താര്‍ സംഗമം നടത്തി

  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം

  'രോഗ പ്രതിരോധ ബോധവല്‍ക്കരണത്തില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം'

  ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്; പ്രഭാഷണം 15ന്

  കാസര്‍കോട് സോക്കര്‍ ലീഗ്; ബൗണ്‍സ് ഖത്തര്‍ ജേതാക്കള്‍

  കെ.എം.സി.സി ഹെല്‍ത്തി ഫ്രൈഡേ സംഘടിപ്പിച്ചു

  ജേഴ്‌സി പ്രകാശനം ചെയ്തു

  ദുബായില്‍ സ്വീകരണം നല്‍കി