updated on:2019-05-16 07:22 PM
സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം

www.utharadesam.com 2019-05-16 07:22 PM,
ദുബായ്: ദൈവീക അനുഗ്രഹങ്ങള്‍ ആസ്വദിച്ചു ഭൗതിക ജീവിതം നയിക്കുമ്പോള്‍ നാഥനോട് സദാ നന്ദിയുള്ളവനും തിന്മകള്‍ക്കെതിരെ ശക്തമായി നിലകൊണ്ടു സന്മാര്‍ഗ്ഗത്തിന്റെ പാതയില്‍ ആരാധനയിലായി സല്‍കര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിച്ചു പരലോക ജീവിതത്തിലേക്കുള്ള വിഭവങ്ങള്‍ സമാഹരിച്ചു കരുതലോടെ മുന്നോട്ടു പോകുന്നവരാണ് ബുദ്ധിമാന്മാരായ യഥാര്‍ത്ഥ വിശ്വാസികളെന്നു സമസ്ത കേന്ദ്ര സമിതി ഉപാധ്യക്ഷന്‍ യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ല്യാര്‍ അഭിപ്രായപ്പെട്ടു. സമസ്ത ഉപാധ്യക്ഷനായി തിരഞ്ഞെടുത്തതിന് ശേഷം ആദ്യമായി യു.എ.ഇ സന്ദര്‍ശനം നടത്തുന്ന അദ്ദേഹത്തിന് എം.ഐ.സി ദുബായ് സോണല്‍ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു.
വെല്‍ഫിറ്റ് അബ്ദുല്‍ സലാം ഹാജിയുടെ അധ്യക്ഷതയില്‍ കുട്ടി ഹസ്സന്‍ ദാരിമി യോഗം ഉദ്ഘാടനം ചെയ്തു. മൊയ്തു നിസാമി പാലത്തിങ്കല്‍, ഇബ്രാഹിം ഫൈസി, അബ്ദുല്‍ ഖാദര്‍ അസ്അദി, അബ്ബാസലി ഹുദവി ബേക്കല്‍, ജാബിര്‍ ഹുദവി രാമന്തളി, സീതി മൗലവി, അസീസ് മുസ്ല്യാര്‍ തൃക്കരിപ്പൂര്‍, റഷീദ് ഹുദവി തൊട്ടിയില്‍, മന്‍സൂര്‍ ഹുദവി പള്ളത്തടുക്ക, നൗഫല്‍ ഹുദവി മല്ലം, എം.ബി.എ ഖാദര്‍ ചന്തേര, കബീര്‍ അസ്അദി പെരുമ്പട്ട, സുബൈര്‍ മാങ്ങാട്, അസീസ് ബള്ളൂര്‍, ഹമീദ് മൗലവി വിട്ടല്‍, നിസാം പുളിക്കൂര്‍, അഷ്‌റഫ് ബായാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സിദ്ദിഖ് കന്നിയടുക്കം സ്വാഗതവും അസീസ് കമാലിയ നന്ദിയും പറഞ്ഞു.Recent News
  ജോലി സ്ഥലത്ത് 'പാര്‍ട്ടി പൊപ്പര്‍' പൊട്ടി ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; കുമ്പള സ്വദേശി നിയമ നടപടിക്ക്

  ഇശല്‍ ബൈത്ത്: ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു

  എം.ഐ.സി അബുദാബി ചാപ്റ്റര്‍ ഭാരവാഹികള്‍

  കെ.എം.സി.സി പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു

  ദുബായിലെ ബസ്സപകടം; മരിച്ചവരില്‍ 6 മലയാളികള്‍

  അഹ്‌ലന്‍ മദ്രസാ പദ്ധതി ഉദ്ഘാടനം 2ന്

  'അല്‍ ആഷിയാന എച്ച്ആര്‍ കണ്‍സല്‍ട്ടന്‍സി' ഇഫ്താര്‍ സംഗമം നടത്തി

  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  'രോഗ പ്രതിരോധ ബോധവല്‍ക്കരണത്തില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം'

  ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്; പ്രഭാഷണം 15ന്

  കാസര്‍കോട് സോക്കര്‍ ലീഗ്; ബൗണ്‍സ് ഖത്തര്‍ ജേതാക്കള്‍

  കെ.എം.സി.സി ഹെല്‍ത്തി ഫ്രൈഡേ സംഘടിപ്പിച്ചു

  ജേഴ്‌സി പ്രകാശനം ചെയ്തു

  ദുബായില്‍ സ്വീകരണം നല്‍കി