updated on:2019-03-22 08:52 PM
കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

www.utharadesam.com 2019-03-22 08:52 PM,
ഷാര്‍ജ: ഗള്‍ഫ് പ്രവാസികളുടെ കൂട്ടായ്മയായ മുളിയാര്‍ പ്രവാസി കൂട്ടായ്മ 2019 ഏപ്രിലില്‍ അജ്മാനിലെ യൂത്ത് സെന്ററില്‍ സംഘടിപ്പിക്കുന്ന ഏകദിന വോളിബോള്‍ ടൂര്‍ണ്ണമെന്റിന്റെ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു. ഷാര്‍ജ റോളയിലെ റഫീഖ് റസ്റ്റോറന്റ് ഹാളില്‍ ആശ്രയ ചെയര്‍മാന്‍ വി. നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ ബ്രോഷര്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗം മാധവന്‍ പാടി ഫല്‍ഗുനന്‍ കമ്പിക്കാനത്തിനു നല്‍കി പ്രകാശനം ചെയ്തു. രഞ്ജിത്ത് കോടോത്ത്, മാധവന്‍ അണിഞ്ഞ, ഗോപി അരമങ്ങാനം, ചന്ദ്രന്‍ കൈലാസം, രാധാകൃഷ്ണന്‍ ചാത്തംകൈ, വിനോദ് മേലത്ത്, ഉദയന്‍ കോട്ടൂര്‍, പവിത്രന്‍ നിട്ടൂര്‍, സുകുമാരന്‍ പൊളിയപ്രം, മൊയ്തീന്‍കുഞ്ഞി, ഗോപി മുളിയാര്‍, ഗോപി പതിക്കാല്‍, ദിവാകരന്‍ വേങ്ങയില്‍, അശോകന്‍ ഇടയില്ല്യം, അശോകന്‍ പനയാല്‍, ശിവകുമാര്‍ മുല്ലച്ചേരി, ജയചന്ദ്രന്‍ പെരിയ, രാജേഷ് പാണ്ടിക്കണ്ടം, ജിതിന്‍ ഉദുമ എന്നിവര്‍ പ്രസംഗിച്ചു. മുരളീധരന്‍ നമ്പ്യാര്‍ നാരന്തട്ട അധ്യക്ഷതവഹിച്ചു.
സുകുമാരന്‍ കുണിയേരി സ്വാഗതവും ബാലചന്ദ്രന്‍ കോട്ടൂര്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: വി. നാരായണന്‍ നായര്‍(മുഖ്യരക്ഷാധികാരി), ഫല്‍ഗുനന്‍ കമ്പിക്കാനം, ഗോപി അരമങ്ങാനം, വേണു പാലക്കല്‍, മാധവന്‍ അണിഞ്ഞ, ചന്ദ്രന്‍ കൈലാസം (രക്ഷാധികാരികള്‍), മുരളീധരന്‍ നമ്പ്യാര്‍ നാരന്തട്ട(ചെയര്‍.), ഗോപി മുളിയാര്‍, മണികണ്ഠന്‍ കാനത്തൂര്‍, രാഘവന്‍ മുണ്ടക്കൈ(വൈ.ചെയര്‍.), സുകുമാരന്‍ കുണിയേരി (ജന.കണ്‍.).



Recent News
  ജോലി സ്ഥലത്ത് 'പാര്‍ട്ടി പൊപ്പര്‍' പൊട്ടി ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; കുമ്പള സ്വദേശി നിയമ നടപടിക്ക്

  ഇശല്‍ ബൈത്ത്: ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു

  എം.ഐ.സി അബുദാബി ചാപ്റ്റര്‍ ഭാരവാഹികള്‍

  കെ.എം.സി.സി പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു

  ദുബായിലെ ബസ്സപകടം; മരിച്ചവരില്‍ 6 മലയാളികള്‍

  അഹ്‌ലന്‍ മദ്രസാ പദ്ധതി ഉദ്ഘാടനം 2ന്

  'അല്‍ ആഷിയാന എച്ച്ആര്‍ കണ്‍സല്‍ട്ടന്‍സി' ഇഫ്താര്‍ സംഗമം നടത്തി

  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം

  'രോഗ പ്രതിരോധ ബോധവല്‍ക്കരണത്തില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം'

  ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്; പ്രഭാഷണം 15ന്

  കാസര്‍കോട് സോക്കര്‍ ലീഗ്; ബൗണ്‍സ് ഖത്തര്‍ ജേതാക്കള്‍

  കെ.എം.സി.സി ഹെല്‍ത്തി ഫ്രൈഡേ സംഘടിപ്പിച്ചു

  ജേഴ്‌സി പ്രകാശനം ചെയ്തു