updated on:2019-03-21 01:37 PM
മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

www.utharadesam.com 2019-03-21 01:37 PM,
ദുബായ്: കായിക താരങ്ങള്‍ അവര്‍ പ്രതിനിധീകരിക്കുന്ന മേഖലക്കപ്പുറത്ത് സമൂഹത്തില്‍ പ്രകാശം പരത്തുന്ന വിളക്കുമാടങ്ങള്‍ ആവണമെന്ന് കാസര്‍കോട് കബഡി അസോസിയേഷന്‍ ചെയര്‍മാനും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ എ.കെ.എം.അഷറഫ് പറഞ്ഞു. ദുബായ് മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ ദുബായ് ക്ലാസിക് റെസ്റ്റോറന്റില്‍ സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിറാജ് ആജല്‍ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് കര്‍ള സ്വാഗതം പറഞ്ഞു. സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയ ഇന്ത്യന്‍ ഫുട്ബാള്‍ താരം ജോബി ജസ്റ്റിനെ സുല്‍ത്താന്‍ ഡയമന്‍ഡ് ആന്റ് ഗോള്‍ഡ് മാനേജിങ് ഡയറക്ടര്‍ സുല്‍ത്താന്‍ സമീര്‍ ഉപഹാരം നല്‍കി ആദരിച്ചു. ബാബുരാജ് പുരസ്‌കാര ജേതാവും ഐ.പി.എ. ചെയര്‍മാനുമായ ശംസുദ്ധീന്‍ നെല്ലറയെ അനുമോദിച്ചു. ഉദുമ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.ഇ.എ ബക്കര്‍ മുഖ്യാഥിതി ആയിരുന്നു. സിനിമ നിര്‍മാതാവ് ഹസ്സന്‍ ആലുവ , മജീദ് തെരുവത്ത്, നൗഷാദ് കന്യപ്പാടി, ഇസ്മായില്‍ നാലാം വാതുക്കല്‍, ഫൈസല്‍ ദീനാര്‍, സി.എ ബഷീര്‍ പള്ളിക്കര, ശാഹുല്‍ തങ്ങള്‍, ഇക്ബാല്‍ ആരിക്കാടി, മുനീര്‍ ബേരിക്ക, ഇബ്രാഹിം ബേരിക്ക, മൊയ്തീന്‍ കുറുമാത്ത്, ഗിന്നസ് ബുക്ക് ഹോള്‍ഡര്‍ മുഹമ്മദ് ജാസിം, സന്തോഷ് ട്രോഫി താരങ്ങളായ നിര്‍മല്‍, ഫയാസ്, എന്നിവര്‍ സംബന്ധിച്ചു. ഷബീര്‍ കീഴൂര്‍ നന്ദി പറഞ്ഞു.



Recent News
  ദുബായില്‍ പുത്തൂര്‍ ഫുട്‌ബോള്‍ ലീഗ് നാളെ

  ജേഴ്‌സി പ്രകാശനം ചെയ്തു

  ദുബായില്‍ യു.ഡി.എഫ് കാസര്‍കോട് മണ്ഡലം കണ്‍വെന്‍ഷന്‍ 4ന്

  ദുബായില്‍ സ്വീകരണം നല്‍കി

  വെല്‍ഫെയര്‍ സ്‌കീം കാമ്പയിനുമായി ഉദുമ മണ്ഡലം കെ.എം.സി.സി

  ക്ലബ്ബ് ബേരിക്കന്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗ്; യുനൈറ്റഡ് പട്ട്‌ള ജേതാക്കള്‍

  ഷാഡോ വോളിഫെസ്റ്റ്; ഒണ്‍ലി ഫ്രഷ് ജേതാക്കളായി

  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു