updated on:2019-03-07 08:31 PM
ഖത്തര്‍ കെ.എം.സി.സി ക്യാമ്പ് നടത്തി

www.utharadesam.com 2019-03-07 08:31 PM,
ദോഹ: ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. രോഗനിര്‍ണയവും സൗജന്യ മരുന്ന് വിതരണവും ചെയ്തു.
ആരോഗ്യ ബോധവല്‍ക്കരണ ക്ലാസിന് ഡോ. സവാദ് നേതൃത്വം നല്‍കി. മണ്ഡലം പ്രസിഡണ്ട് ബഷീര്‍ ചെര്‍ക്കള അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം ഖത്തര്‍ കെ.എം.സി.സി സംസ്ഥാന ഉപദേശകസമിതി വൈസ് ചെയര്‍മാന്‍ എം.പി ഷാഫി ഹാജി നിര്‍വഹിച്ചു. മണ്ഡലത്തിലെ മെമ്പര്‍മാര്‍ക്കുള്ള കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് കാര്‍ഡിന്റെ ഉദ്ഘാടനം നസീം അല്‍ റബീഹ് കോര്‍പ്പറേറ്റ് റിലേഷന്‍ മാനേജര്‍ ആരിഫ് നിര്‍വഹിച്ചു.
സാദിഖ് പാക്യാര, നാസര്‍ കൈതക്കാട്, കെ.എസ് അബ്ദുല്ല, ഹാരിസ് എരിയാല്‍, മൊയ്തീന്‍ ആദൂര്‍, കെ.എസ് ഉദുമ, ആദംകുഞ്ഞി തളങ്കര പ്രസംഗിച്ചു.
ഇക്ബാല്‍ നീര്‍ച്ചാല്‍, ഷാനിഫ് പൈക്ക, ബഷീര്‍ ചാലക്കുന്നു, ഡി.എസ് അബ്ദുല്ല, ഹമീദ് മാന്യ, റഫീഖ് കുന്നില്‍, ഹമീദ് അറന്തോട്, അബ്ദുല്‍റഹ്മാന്‍ ഇ.കെ, ഹസീബ്, ഹസന്‍ കെ.എന്‍, നൗഷാദ് പൈക്ക, ഫൈസല്‍ ഫില്ലി, അബ്ദുല്‍ റഹ്മാന്‍ എരിയാല്‍, ബഷീര്‍ കെ.എഫ്.സി, ഉസ്മാന്‍, ശംസുദ്ധീന്‍ വെല്‍കെയര്‍, സാക്കിര്‍ കാപ്പി, സിദ്ദിഖ് ശര്‍ഖി, അന്‍വര്‍ കടവത്ത്, നൗഫല്‍ മല്ലം, ബഷീര്‍ ബംബ്രാണി, ജമാല്‍ പൈക്ക, അബ്ബാസ് നാലാം മൈല്‍ നേതൃത്വം നല്‍കി.
ജനറല്‍ കണ്‍വീനര്‍ ഷഫീഖ് ചെങ്കള സ്വാഗതവും ജനറല്‍ സെക്രട്ടറി അലി ചേരൂര്‍ നന്ദിയും പറഞ്ഞു.



Recent News
  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം

  'രോഗ പ്രതിരോധ ബോധവല്‍ക്കരണത്തില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം'

  ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്; പ്രഭാഷണം 15ന്

  കാസര്‍കോട് സോക്കര്‍ ലീഗ്; ബൗണ്‍സ് ഖത്തര്‍ ജേതാക്കള്‍

  കെ.എം.സി.സി ഹെല്‍ത്തി ഫ്രൈഡേ സംഘടിപ്പിച്ചു

  ജേഴ്‌സി പ്രകാശനം ചെയ്തു

  ദുബായില്‍ സ്വീകരണം നല്‍കി

  വെല്‍ഫെയര്‍ സ്‌കീം കാമ്പയിനുമായി ഉദുമ മണ്ഡലം കെ.എം.സി.സി

  ക്ലബ്ബ് ബേരിക്കന്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗ്; യുനൈറ്റഡ് പട്ട്‌ള ജേതാക്കള്‍

  ഷാഡോ വോളിഫെസ്റ്റ്; ഒണ്‍ലി ഫ്രഷ് ജേതാക്കളായി

  ദുബായില്‍ യു.ഡി.എഫ് കാസര്‍കോട് മണ്ഡലം കണ്‍വെന്‍ഷന്‍ 4ന്

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  ദുബായില്‍ പുത്തൂര്‍ ഫുട്‌ബോള്‍ ലീഗ് നാളെ