updated on:2019-03-06 01:39 PM
ജി.സി.സി.-കെ.എം.സി.സി. ചൗക്കി മേഖലാ ഗ്രാന്റ് മീറ്റ് നടത്തി

www.utharadesam.com 2019-03-06 01:39 PM,
ദുബായ്: ജി.സി.സി -കെ.എം.സി.സി ചൗക്കി മേഖല കമ്മിറ്റി ദുബായ് സബീല്‍ പാര്‍ക്കില്‍ 'ജി.സി.സി -കെ.എം.സി .സി ചൗക്കി മേഖല ഗ്രാന്‍ഡ് മീറ്റ് 2019' സംഘടിപ്പിച്ചു. സ്വാഗത സംഘം വൈസ് ചെയര്‍ന്മാന്‍ ഹമീദ് റാസല്‍ ഖൈമ അധ്യക്ഷത വഹിച്ചു. ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി ഉദ്ഘാടനം ചെയ്തു. ദുബായ് കെ.എം.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി മുഖ്യ പ്രഭാഷണം നടത്തി. ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍, ഫുജൈറ കെ.എം.സി.സി നേതാക്കളായ ആഷിഖ് ചൗക്കി, ഇബ്രാഹിം ആലമ്പാടി, ഷാര്‍ജ കെ.എം.സി.സി നേതാക്കളായ ഇക്ബാല്‍ എം.വി, ഖലീല്‍ എം.വി, അബുദാബി കെ.എം.സി.സി ഭാരവാഹി നിസാര്‍ കല്ലിങ്കായ്, ദുബായ് കെ.എം.സി.സി മൊഗ്രാല്‍ പുതുല്‍ ജനറല്‍ സെക്രട്ടറി ഖലീല്‍ ചൗക്കി, നസീര്‍ ഐവ പ്രസംഗിച്ചു. ഗ്രാന്‍ഡ് മീറ്റിനോടനുബന്ധിച്ചു ചൗക്കി ഗ്രീന്‍ ഹൗസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മത്സര പരിപാടികളില്‍ ഗ്രീന്‍ കടപ്പുറം ടീം ചാമ്പ്യന്മാരായി. ചൗക്കി കുന്നില്‍ ടീം രണ്ടാം സ്ഥാനം നേടി. മെഗാ ഡ്രോവില്‍ സാദിക്ക് അര്‍ജ്ജലിന് സമ്മാനം. വിജയികളിക്കുള്ള സമ്മാനദാനം ഫുജൈറ കെ.എം.സി.സി ജില്ലാ ജനറല്‍ ആഷിക് ചൗക്കി നിര്‍വഹിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി വിവിധ ഇനം മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ബീരാന്‍ ഐവ, മജീദ് അര്‍ജ്ജാല്‍, ബഷീര്‍ പള്ളത്തില്‍, ഹനീഫ് കുന്നില്‍, ഹക്കിം കടപ്പുറം, ജലീല്‍ കുന്നില്‍, സലാം ചൗക്കി, ഹനീഫ് കെ.കെ. പുറം സംസാരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സിദ്ദിഖ് ചൗക്കി സ്വാഗതവും കണ്‍വീനര്‍ സലിം കടപ്പുറം നന്ദിയും പറഞ്ഞു.



Recent News
  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ