updated on:2019-03-05 01:56 PM
ഹൈദരാബാദില്‍ കെ.എം സി.സി രൂപീകരിച്ചു

www.utharadesam.com 2019-03-05 01:56 PM,
ഹൈദറബാദ്: ഓള്‍ ഇന്ത്യ കെ.എം.സി.സിയുടെ ഹൈദരാബാദ് മേഖല കമ്മിറ്റി നൂറു കണക്കിന് മലയാളികള്‍ പങ്കെടുത്ത കണ്‍വെന്‍ഷനില്‍ രൂപീകരിച്ചു.
പ്രഥമ കമ്മിറ്റിയില്‍ കോഡിനേറ്ററായി ഇര്‍ഷാദ് ഹുദവി ബെദിരയേയും, സെക്രട്ടറിയായി ശമ്മാസ്‌മൊയ്തീന്‍, എക്‌സിക്യൂട്ടിവ് അംഗമായി ശാക്കിര്‍ ഹുദവി ബെദിര, സാബിത്ത് ഹുദവി ചേരൂര്‍ എന്നിവരെ തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍ മുഹമ്മദലി റജാഹി, ഹസീബ് ഹുദവി, സിയാദ് കണ്ണൂര്‍, അസീസ് കോക്കൂര്‍, ശിഹാബ് കോങ്കാട്, ശാക്കിര്‍ തൈവളപ്പില്‍ സിദ്ധീക്ക് പുല്ലാരയടക്കം ഇരുപതോളം എക്‌സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു. ഹോട്ടല്‍ മെജസ്റ്റിക്ക് ഹാളില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ മുസ്ലിം ലീഗ് ദേശിയ പ്രസിഡണ്ട് പ്രൊഫസര്‍ ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ഷംസുദ്ധീന്‍ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ഹസീബ ഹുദവി പൊന്നാനി സ്വാഗതം പറഞ്ഞു. സി.കെ സുബൈര്‍ മുഖ്യ പ്രഭാഷണം നടത്തി. ഇര്‍ഷാദ് ഹുദവി ബെദിര, സി.എച്ച് അബ്ദുല്‍റഹ്മാന്‍, ഡോ. എം.എ അമീറലി, ഇംത്തിയാസ് ഹുസൈന്‍, അബ്ദുല്‍ ഖനിയ്യ്, മസ്ഹര്‍ ശഹീദ്, മിര്‍സ ഖുദുസ്, സിദ്ധീഖ് പുല്ലാര, മുഹമ്മദലി റജാഹി കോങ്കാട്, ശാക്കീര്‍ തൈവളപ്പില്‍, ഫാരിസ് അഞ്ചച്ചവിടി, ശക്കീല്‍ കരിപ്പൂര്‍, ഷമ്മാസ് മൊയ്തീന്‍, അബ്ദുല്ല മാത്തൂര്‍, മുബശ്ശിര്‍, മുസ്ലിഹ് സംബന്ധിച്ചു.



Recent News
  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ