updated on:2019-03-05 01:51 PM
മത ഭൗതീക വിദ്യാഭ്യാസത്തിന് പ്രചോദനം പ്രവാസികള്‍-പയ്യക്കി ഉസ്താദ് അക്കാദമി

www.utharadesam.com 2019-03-05 01:51 PM,
അബുദാബി: പ്രവാസികള്‍ കാണിക്കുന്ന സ്‌നേഹത്തിന്റെയും ആത്മാര്‍ത്ഥയുടെയും അവരുടെ വിയര്‍പ്പിന്റെയും ഫലമാണ് കേരളത്തില്‍ ഇന്ന് കാണുന്ന തരത്തിലുള്ള സ്ഥാപനങ്ങളുടെ വളര്‍ച്ചക്ക് പിന്നിലെ പ്രചോദനമെന്ന് യു.എ.ഇ സന്ദര്‍ശനത്തിനെത്തിയ പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി സാരഥികള്‍ക്ക് നല്‍കിയ സ്വീകരണ യോഗം അഭിപ്രായപ്പെട്ടു.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന സ്വീകരണ ചടങ്ങില്‍ പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി അബുദാബി കമ്മിറ്റി പ്രസിഡണ്ട് അസീസ് പെര്‍മുദ അധ്യക്ഷത വഹിച്ചു. അബുദാബി സംസ്ഥാന എസ്.കെ.എസ്.എസ്.എഫ് പ്രസിഡണ്ട് ഖലീലുല്‍ റഹ്മാന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ കുമ്പള സ്വാഗതം പറഞ്ഞു. സയ്യിദ് കോയമ്മ തങ്ങള്‍ അല്‍ബുഖാരി പ്രാര്‍ത്ഥന നടത്തി. പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി പ്രസിഡണ്ട് മജീദ് ദാരിമി സ്ഥാപനം പരിചയപ്പെടുത്തി. മുഹമമദ് ഫൈസി കജ മുഖ്യ പ്രഭാഷണം നടത്തി. അബൂബക്കര്‍ അസ്ഹരി പാത്തൂര്‍, അബുദാബി എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് നല്‍ത്തടുക്ക, കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സെഡ് എ. മൊഗ്രാല്‍, ഇസ്മായില്‍ ഉദിനൂര്‍, കലാം മല്ലം, സത്താര്‍ കുന്നുംകൈ, അഷ്‌റഫ് പൂച്ചക്കാട് പ്രസംഗിച്ചു. ട്രഷറര്‍ ഹമീദ് മാസിമാര്‍ നന്ദി പറഞ്ഞു.



Recent News
  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ