updated on:2019-03-01 02:00 PM
'എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ഫാസിസ്റ്റ് തന്ത്രം നിയമപരമായി നേരിടും'

www.utharadesam.com 2019-03-01 02:00 PM,
ദുബായ് : എതിര്‍ ശബ്ദങ്ങളെ കള്ളക്കേസിലൂടെ ഇല്ലാതാക്കാനുള്ള ഫാസിസമാണ് പി.കെ. ഫിറോസിനെതിരെ പിണറായി ഭരണകൂടം സ്വീകരിക്കുന്നതെന്നും ഇത്തരം ഇല്ലാ കഥകളെ പ്രബുദ്ധകേരളം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും മുസ്ലിം യുത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ അഭിപ്രായപ്പെട്ടു. ദുബായ് കെ.എം.സി.സി ജില്ലാകമ്മിറ്റി ദേരയിലെ വെസ്റ്റ്‌ബെസ്റ്റണ്‍ പേള്‍ ക്രീക്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ടോക്ക് ടൈം വിത്ത് ലീഡേഴ്‌സ് എന്ന പരിവാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. സലാം കന്യാപാടി സ്വാഗതം പറഞ്ഞു. കല്ലട്ര മാഹിന്‍ ഹാജി, ഹുസൈനാര്‍ ഹാജി എടച്ചാകൈ, ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീല്‍ മഞ്ചേശ്വരം, അഷ്‌റഫ് കര്‍ള, എം.എ. ഖാലിദ്, ഹനീഫ് ഗോള്‍ഡ് കിംഗ്, ആസിഫ് മാളിക, മഹ്മൂദ് ഹാജി പൈവളിഗെ, സി.ച്ച്. നൂറുദ്ദിന്‍, റഹ്മാന്‍ ബീച്ചാരക്കടവ്, യൂസഫ് മുക്കൂട്, ഹസൈനാര്‍ ബീജന്തടുക്ക, സലാം തട്ടാന്‍ചേരി, ഫൈസല്‍ മുഹ്‌സിന്‍, അഷ്‌റഫ് പാവൂര്‍, ഹാഷിം പടിഞ്ഞാര്‍, ഫൈസല്‍ പട്ടേല്‍, ഇസ്മായില്‍ നാലാംവാതുക്കല്‍, ഒ.ടി. മുനീര്‍, ഡോക്ടര്‍ ഇസ്മായില്‍, പി.ഡി. നൂറുദ്ദിന്‍, ഷെബീര്‍ കീഴൂര്‍, ഷാജഹാന്‍ കാഞ്ഞങ്ങാട്, ഷബീര്‍ കൈതക്കാട്, റഷീദ് അവയില്‍, ഇബ്രാഹിം ബേരികെ, സത്താര്‍ ആലമ്പാടി, ശരീഫ് ചന്തേര, സിദ്ദീഖ് ചൗക്കി, സലാം മാവിലാടം സംസാരിച്ചു. അഫ്‌സല്‍ മെട്ടമ്മല്‍ നന്ദിപറഞ്ഞു.



Recent News
  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ