updated on:2019-02-25 07:52 PM
ഇന്ത്യന്‍ പശ്ചാത്തലത്തിലൊരുക്കിയ പിരിഡ് എന്‍ഡ് ഓഫ് സെന്റന്‍സ് മികച്ച ഡോക്യുമെന്ററി ഓസ്‌കാര്‍: ഗ്രീന്‍ബുക്ക് മികച്ച ചിത്രം

www.utharadesam.com 2019-02-25 07:52 PM,
ലോസ്ആഞ്ചലോസ്: ഉത്തര്‍പ്രദേശിലെ ഹോപുരിലെ സ്ത്രീകളുടെ ആര്‍ത്തവ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ പിരിഡ് എന്‍ഡ് ഓഫ് സെന്റന്‍സ് എന്ന ഹ്രസ്വ ചിത്രം ഹ്രസ്വ വിഷയത്തിലുള്ള മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം നേടി. റായ്ക്ക സെബ്താബ്ജിയും മെലീസ ബെര്‍ട്ടണും ചേര്‍ന്നാണ് ഇതൊരുക്കിയത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പീറ്റര്‍ ഫാരിലി സംവിധാനം ചെയ്ത ഗ്രീന്‍ബുക്ക് സ്വന്തമാക്കി. വംശവെറിക്കാരുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു ഇറ്റാലിയന്‍ ബൗണ്‍സറെ വാടകക്കെടുത്ത് ദീര്‍ഘയാത്ര ചെയ്യുന്ന ആഫ്രിക്കന്‍ വംശജനായ പിയാനിസ്റ്റിന്റെ കഥ പറഞ്ഞാണ് ഗ്രീന്‍ ബുക്ക് ഓസ്‌കാറില്‍ മുത്തമിട്ടത്. ഇതടക്കം മൂന്ന് ഓസ്‌കാര്‍ ഈ ചിത്രം സ്വന്തമാക്കി.
മികച്ച സംവിധായകനായി അന്‍ഫോണ്‍സോ ക്യൂറോണ്‍ (ചിത്രം: റോമ), മികച്ച നടനായി റാമി മലെക്ക് (ചിത്രം: ബൊഹീമിയന്‍ റാപ്‌സഡി), മികച്ച നടിയായി ഒലീവിയ കോള്‍മാന്‍ (ചിത്രം: ദി ഫാവെറസ്റ്റ്) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.



Recent News
  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം

  'രോഗ പ്രതിരോധ ബോധവല്‍ക്കരണത്തില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം'

  ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്; പ്രഭാഷണം 15ന്

  കാസര്‍കോട് സോക്കര്‍ ലീഗ്; ബൗണ്‍സ് ഖത്തര്‍ ജേതാക്കള്‍

  കെ.എം.സി.സി ഹെല്‍ത്തി ഫ്രൈഡേ സംഘടിപ്പിച്ചു

  ജേഴ്‌സി പ്രകാശനം ചെയ്തു

  ദുബായില്‍ സ്വീകരണം നല്‍കി

  വെല്‍ഫെയര്‍ സ്‌കീം കാമ്പയിനുമായി ഉദുമ മണ്ഡലം കെ.എം.സി.സി

  ക്ലബ്ബ് ബേരിക്കന്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗ്; യുനൈറ്റഡ് പട്ട്‌ള ജേതാക്കള്‍

  ഷാഡോ വോളിഫെസ്റ്റ്; ഒണ്‍ലി ഫ്രഷ് ജേതാക്കളായി

  ദുബായില്‍ യു.ഡി.എഫ് കാസര്‍കോട് മണ്ഡലം കണ്‍വെന്‍ഷന്‍ 4ന്

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  ദുബായില്‍ പുത്തൂര്‍ ഫുട്‌ബോള്‍ ലീഗ് നാളെ