updated on:2019-02-25 06:54 PM
സ്‌ട്രൈക്കര്‍ അബ്ദുല്ലക്ക് ദുബായില്‍ സ്വീകരണം

www.utharadesam.com 2019-02-25 06:54 PM,
ദുബായ്: ദുബായിലെത്തിയ പഴയകാല ഫുട്‌ബോള്‍ താരവും കാസര്‍കോട് സ്വദേശിയുമായ സ്‌ട്രൈക്കര്‍ അബ്ദുല്ലക്ക് ടിഫാ വീക്ക്‌ലി ഫുട്‌ബോള്‍ അംഗങ്ങള്‍ ദുബായ് ടിഫാ വീക്ക്‌ലി ഗ്രൗണ്ടില്‍ സ്വീകരണം നല്‍കി. കൊറിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ കളത്തിലിറങ്ങി ടീമിന് വിജയ കിരീടം സമ്മാനിച്ച സ്‌ട്രൈക്കര്‍ അബ്ദുല്ലയെ മുന്‍ ഇന്ത്യന്‍ സ്‌കൂള്‍ താരം എം.എസ്. ബഷീര്‍ പരിചയപ്പെടുത്തി. ഇന്ത്യയിലെ എക്കാലത്തെയും മികച്ച ടീമുകളിലൊന്നായ ഐ.ടി.ഐ. ബംഗളൂരുവിന്റെ വിലപിടിപ്പുള്ള താരമായിരുന്നു അബ്ദുല്ലയെന്ന് ബഷീര്‍ പറഞ്ഞു. ഫൈസല്‍ മുഹ്‌സില്‍, സുബൈര്‍ പള്ളിക്കാല്‍, ഇക്കു കെ.പി., ഹര്‍ഷാദ്, ലത്തീഫ് കല, ഹാഷിം വെല്‍ഫിറ്റ്, സലീം തെരുവത്ത്, ഷെരീഫ്, കാമില്‍, ഷെബി ബായിക്കര, ഹമീദ്, ഹാരിസ്, അനീസ്, സുഹൈല്‍, ഫസല്‍, നദീം, ജാവിദ്, ഇജാസ്, നൂറു, ശിഹാബ്, മുഹമ്മദ് സംസാരിച്ചു. താത്തു തല്‍ഹത്ത് നന്ദി പറഞ്ഞു.



Recent News
  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ