updated on:2019-02-07 06:10 PM
ചന്ദ്രഗിരി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നാളെ

www.utharadesam.com 2019-02-07 06:10 PM,
ദുബായ്: ചന്ദ്രഗിരി ക്ലബ് മേല്‍പ്പറമ്പ് യു.എ.ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്രാന്റ് ബില്‍ഡേര്‍സ് അഖിലേന്ത്യ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നാളെ ഖിസൈസ് അല്‍ ബുസ്താന് സമീപമുള്ള കോര്‍ണര്‍ ഗ്രൗണ്ടിലെ അപ്‌സര സ്റ്റേഡിയത്തില്‍ നടക്കും. ടൂര്‍ണ്ണമെന്റില്‍ കേരള, കര്‍ണ്ണാടക, ഗോവ എന്നിവിടങ്ങളിലെ 12 ടീമുകള്‍ തമ്മില്‍ 4 ഗ്രൂപ്പുകളായി മത്സരിക്കും. ക്ലബിന്റെ സ്ഥാപകരില്‍ ഒരാളായിരുന്ന അന്തരിച്ച അഷ്‌റഫ് ചെമ്പരിക്കയുടെ പേരില്‍ ചന്ദ്രഗിരി കാരുണ്യ നിധി എന്ന പദ്ധതി നടപ്പിലാക്കും. ഭവന നിര്‍മ്മാണം, ചികിത്സാസഹായം എന്നിവയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതോടൊപ്പം പരവനടുക്കം വൃദ്ധസദനത്തിലെ അന്തേവാസിയായ കുട്ടിയമ്മ എഴുതിയ കവിതകള്‍ കേരള ഗവണ്‍മെന്റിന്റെ അനുമതിയോടുകൂടി പുസ്തക രൂപത്തില്‍ പുറത്തിറക്കാനുള്ള സാമ്പത്തിക സഹായം നല്‍കാനും ക്ലബ് തീരുമാനിച്ചു.



Recent News
  അംഗീകാരത്തിന്റെ നിറവില്‍ ഒത്തുകൂടി അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ

  സഅദിയ്യ ഹജ്ജ് പഠന പരമ്പര-2019 തുടങ്ങി

  'നന്മ വിതറുന്ന പ്രവാസ ജീവിതം അനുഗ്രഹീതം'

  അബുദാബിയില്‍ അഷ്‌റഫുമാര്‍ സംഗമിച്ചു

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  ജോലി സ്ഥലത്ത് 'പാര്‍ട്ടി പൊപ്പര്‍' പൊട്ടി ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; കുമ്പള സ്വദേശി നിയമ നടപടിക്ക്

  ഇശല്‍ ബൈത്ത്: ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു

  എം.ഐ.സി അബുദാബി ചാപ്റ്റര്‍ ഭാരവാഹികള്‍

  കെ.എം.സി.സി പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു

  ദുബായിലെ ബസ്സപകടം; മരിച്ചവരില്‍ 6 മലയാളികള്‍

  അഹ്‌ലന്‍ മദ്രസാ പദ്ധതി ഉദ്ഘാടനം 2ന്

  'അല്‍ ആഷിയാന എച്ച്ആര്‍ കണ്‍സല്‍ട്ടന്‍സി' ഇഫ്താര്‍ സംഗമം നടത്തി

  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം