updated on:2019-01-11 06:18 PM
'രാഹുലിന്റെ സന്ദര്‍ശനം വിജയിപ്പിക്കുന്നതില്‍ കെ.എം.സി.സിയുടെ പ്രവര്‍ത്തനം ശ്രദ്ധേയം'

www.utharadesam.com 2019-01-11 06:18 PM,
ദുബായ്: എ.ഐ.സി.സി. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രണ്ട് ദിവസത്തെ യു.എ.ഇ. സന്ദര്‍ശനം ചരിത്രസംഭവമാക്കിയതിന് പിന്നില്‍ കെ.എം.സി.സി. പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥതയും കഠിനാധ്വാനവും വിസ്മരിക്കാനാവാത്തതാണെന്ന് പ്രവാസി കോണ്‍ഗ്രസ് നേതാവും ഡി.സി.സി. അംഗവുമായ സി.ബി.മുഹമ്മദ് ഹനീഫ് പറഞ്ഞു. അഹ്‌ലന്‍ എന്ന ബാനറുമായി കെ.എം.സി.സി. പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയെ വരവേല്‍ക്കാന്‍ കാണിച്ച ആരവം ഏതൊരു ഇന്ത്യക്കാരനിലും ആവേശം നിറക്കുന്നതാണ്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം വിജയിപ്പിക്കാന്‍ കോണ്‍ഗ്രസ് അനുകൂല സംഘടനാ പ്രവര്‍ത്തകര്‍ക്കൊപ്പം കെ.എം.സി.സി.യുടെ നേതാക്കളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ദിവസങ്ങളോളം നടത്തിയ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശനം ചരിത്ര സംഭവമാക്കുന്നതില്‍ പ്രധാനപങ്കുവഹിച്ചുവെന്നും സി.ബി. മുഹമ്മദ് ഹനീഫ് പറഞ്ഞു.



Recent News
  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  ജോലി സ്ഥലത്ത് 'പാര്‍ട്ടി പൊപ്പര്‍' പൊട്ടി ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; കുമ്പള സ്വദേശി നിയമ നടപടിക്ക്

  ഇശല്‍ ബൈത്ത്: ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു

  എം.ഐ.സി അബുദാബി ചാപ്റ്റര്‍ ഭാരവാഹികള്‍

  കെ.എം.സി.സി പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു

  ദുബായിലെ ബസ്സപകടം; മരിച്ചവരില്‍ 6 മലയാളികള്‍

  അഹ്‌ലന്‍ മദ്രസാ പദ്ധതി ഉദ്ഘാടനം 2ന്

  'അല്‍ ആഷിയാന എച്ച്ആര്‍ കണ്‍സല്‍ട്ടന്‍സി' ഇഫ്താര്‍ സംഗമം നടത്തി

  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം

  'രോഗ പ്രതിരോധ ബോധവല്‍ക്കരണത്തില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം'

  ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്; പ്രഭാഷണം 15ന്

  കാസര്‍കോട് സോക്കര്‍ ലീഗ്; ബൗണ്‍സ് ഖത്തര്‍ ജേതാക്കള്‍

  കെ.എം.സി.സി ഹെല്‍ത്തി ഫ്രൈഡേ സംഘടിപ്പിച്ചു