updated on:2018-12-28 08:45 PM
ശൈഖ് സായിദിന്റെ ജീവചരിത്ര ഗ്രന്ഥം ഇന്ത്യന്‍ ഭാഷകളില്‍ പുറത്തിറങ്ങുന്നു

www.utharadesam.com 2018-12-28 08:45 PM,
അബൂദാബി: യു.എ.ഇ യുടെ ശില്‍പിയും രാഷ്ട്രപിതാവുമായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്‌യാനെ കുറിച്ചുള്ള ജീവ ചരിത്ര ഗ്രന്ഥം ഭാരത ഭാഷകളില്‍പുറത്തിറങ്ങും. മലയാളത്തിന് പുറമെ കന്നട, തമിഴ്, ഹിന്ദി, ഉര്‍ദു ഭാഷകളിലാണ് പ്രസിദ്ധീകരിക്കുക. അബൂബക്കര്‍ സഅദി നെക്രാജെ എഴുതിയ ശൈഖ് സായിദ് കാലത്തിന്റെ കരുത്ത് എന്ന ഗ്രന്ഥത്തിന്റെ മൊഴി മാറ്റമാണിത്. കന്നട ഭാഷയില്‍ 2018 ഇയര്‍ ഓഫ് സായിദ് അവസാനം പുറത്തിറങ്ങും. ജുനൈദ് ജീര്‍മുക്കിയാണ് പരിഭാഷപ്പെടുത്തിയത്. ശൈഖ് സായിദിന്റെ ജീവിതം ഭരണം യു.എ.ഇയുടെ പിറവി രാജ്യപുരോഗതി ആസൂത്രണങ്ങള്‍ പദ്ധതികള്‍ പ്രഖ്യാപനങ്ങള്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിദേശ ബന്ധങ്ങള്‍ തുടങ്ങിയവയെല്ലാം പുസ്തകത്തിന്റെ ഉള്ളടക്കത്തില്‍പ്പെടും. മലയാള ഗ്രന്ഥം ആറ് വര്‍ഷം മുമ്പ് എം.എ. യൂസുഫ് അലിയുടെ സഹകരണ ത്തോടെ പ്രസിദ്ധീകരിച്ച പുസ്തകം ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറകാണ് പ്രകാശനം ചെയ്തത്.



Recent News
  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  ജോലി സ്ഥലത്ത് 'പാര്‍ട്ടി പൊപ്പര്‍' പൊട്ടി ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; കുമ്പള സ്വദേശി നിയമ നടപടിക്ക്

  ഇശല്‍ ബൈത്ത്: ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു

  എം.ഐ.സി അബുദാബി ചാപ്റ്റര്‍ ഭാരവാഹികള്‍

  കെ.എം.സി.സി പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു

  ദുബായിലെ ബസ്സപകടം; മരിച്ചവരില്‍ 6 മലയാളികള്‍

  അഹ്‌ലന്‍ മദ്രസാ പദ്ധതി ഉദ്ഘാടനം 2ന്

  'അല്‍ ആഷിയാന എച്ച്ആര്‍ കണ്‍സല്‍ട്ടന്‍സി' ഇഫ്താര്‍ സംഗമം നടത്തി

  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം

  'രോഗ പ്രതിരോധ ബോധവല്‍ക്കരണത്തില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം'

  ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്; പ്രഭാഷണം 15ന്

  കാസര്‍കോട് സോക്കര്‍ ലീഗ്; ബൗണ്‍സ് ഖത്തര്‍ ജേതാക്കള്‍

  കെ.എം.സി.സി ഹെല്‍ത്തി ഫ്രൈഡേ സംഘടിപ്പിച്ചു