updated on:2018-12-17 08:39 PM
നിര്‍ഭയത്വമുള്ള സാമൂഹിക ജീവിതത്തിന് വിദ്യാഭ്യാസമാണ് വലിയ ആയുധം'

www.utharadesam.com 2018-12-17 08:39 PM,
'ദുബായ്: നിര്‍ഭയമായി സാമൂഹ്യ ജീവിതം നയിക്കാന്‍ ഏറ്റവും സഹായകമായ ആയുധം വിദ്യാഭ്യാസം തന്നെയാണെന്ന് പുതിയ കോടതി വിധികളും ഉദ്യോഗസ്ഥ ഭരണകൂട നിലപാടുകളും നമ്മെ ബോധ്യപ്പെടുത്തുകയാണെന്നും നിലവാരമുള്ള വിദ്യാഭ്യാസം നേടിയ സമൂഹത്തിന് മാത്രമേ പ്രതിസന്ധികളെ മറികടക്കാന്‍ കഴിയുള്ളുവെന്നും കെ.എം.സി.സി എന്ന പ്രസ്ഥാനത്തിന് ആ ദൗത്യം കൂടുതല്‍ ഔത്സുക്യത്തോടെ നിര്‍വ്വഹിക്കാന്‍ കഴിയുമെന്നും പ്രമുഖ വാഗ്മിയും യുവപണ്ഡിതനും ട്രന്റ് ചെയര്‍മാനുമായ ഡോക്ടര്‍ ഹാരിസ് ഹുദവി അഭിപ്രായപ്പെട്ടു. ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി വെസ്റ്റ് ബെസ്റ്റണ്‍ പേള്‍ക്രീക്ക് ഹോട്ടലില്‍ വെച്ച് സംഘടിപ്പിച്ച ഇന്‍സ്‌പൈരോ -18 എന്ന സംഗമത്തിലെ ആദ്യ സെഷനായ 'സങ്കല്‍പങ്ങള്‍ക്കുമപ്പുറം നവ്യാനുഭൂതിയോടെ ' എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി കേന്ദ്രകമ്മിറ്റി ഉപദേശക സമിതി ഉപാധ്യക്ഷന്‍ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു.
സലാം കന്യാപാടി സ്വാഗതം പറഞ്ഞു. ഹുസൈന്‍ ചെറുത്തുരുത്തി, സുലൈമാന്‍ ചെര്‍പ്പുളശ്ശേരി സംസാരിച്ചു. എളേറ്റില്‍ ഇബ്രാഹിം, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, എ. മുഹമ്മദ് കുഞ്ഞി, എ.സി. ഇസ്മായില്‍, ഹസൈനാര്‍ തോട്ടുംഭാഗം ഒ.കെ. ഇബ്രാഹിം, എന്‍.കെ. ഇബ്രാഹിം, ഹനീഫ് ടി മേല്‍പറമ്പ്, ഹംസ തൊട്ടി, ഹനീഫ് ചെര്‍ക്കള, മുനീര്‍ ചെര്‍ക്കള, അബ്ദുല്‍ ഹക്കീം തങ്ങള്‍, ഹംസ മധൂര്‍, ടി.കെ.സി അബ്ദുല്‍ കാദര്‍ ഹാജി, മഹ്മൂദ് ഹാജി പൈവളിഗെ, സി.എച്ച് നൂറുദ്ധീന്‍, ഇ.ബി.അഹമദ് ചെടേക്കാല്‍, അബ്ദു റഹ്മാന്‍ ബീച്ചാരക്കടവ്, സലീം ചേരങ്കൈ, റാഫി പള്ളിപ്പുറം, യൂസഫ് മുക്കൂട്, തുടങ്ങിയവര്‍ സംബന്ധിച്ചു. ഫാത്തിമ ഫൈസല്‍ മുഹ്സിന്‍ ഖിറാഅത്തും ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ നന്ദിയും പറഞ്ഞു.Recent News
  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ

  സുഹൈര്‍ തളങ്കരയെ ആദരിച്ചു

  ഖത്തര്‍ കെ.എം.സി.സി ക്യാമ്പ് നടത്തി

  ജി.സി.സി.-കെ.എം.സി.സി. ചൗക്കി മേഖലാ ഗ്രാന്റ് മീറ്റ് നടത്തി

  ബീരിച്ചേരി അബ്ദുല്‍ റഹ്മാന്‍ മാസ്റ്ററെ അനുസ്മരിച്ചു