updated on:2018-12-14 03:45 PM
ചെര്‍ക്കളം അബ്ദുല്ല സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; സംഘാടക സമിതി രൂപീകരിച്ചു

www.utharadesam.com 2018-12-14 03:45 PM,
ദുബായ്: ചെര്‍ക്കളം അബ്ദുല്ല സ്മരണാര്‍ത്ഥം ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന കെ.എം.സി.സി. സോക്കര്‍ ലീഗിന്റെ വിജയകരമായ നടത്തിപ്പിന് അമ്പതംഗ സംഘാടക സമിതി രൂപീകരിച്ചു. 2019 ജനുവരി അവസാന വാരം ദുബായ് ഖിസൈസില്‍ നടക്കുന്ന പരിപാടിയില്‍ വിനോദ, വിജ്ഞാന, പാചക മത്സര പരിപാടികളുമായി കുടുംബ സംഗമവും ഉണ്ടായിരിക്കും.
ഇതിന്റെ ആദ്യഘട്ടം പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ ബഡ്‌സ് സ്‌പെഷ്യല്‍ കെയര്‍ സ്‌കൂളില്‍ കുഴല്‍ കിണര്‍ നിര്‍മിച്ച് നല്‍കും. സംഘാടക സമിതി രൂപീകരണ യോഗത്തില്‍ പ്രസിഡണ്ട് ഇസ്മായില്‍ നാലാംവാതുക്കല്‍ അധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി. കേന്ദ്ര ജനറല്‍ സെക്രട്ടറി ഇബ്രഹിം എളേറ്റില്‍ യോഗം ഉദ്ഘാടനം ചെയ്തു. എം.എ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ആറങ്ങാടി, സലാം കന്യപാടി, ഹനീഫ് ടി.ആര്‍, റാഫി പള്ളിപ്പുറം, കെ.പി അബ്ബാസ് കളനാട് പ്രസംഗിച്ചു. ഷബീര്‍ കിഴൂര്‍ സ്വാഗതവും സി.എ ബഷീര്‍ പള്ളിക്കര നന്ദിയും പറഞ്ഞു. ഡോ. പി.എ ഇബ്രാഹിം ഹാജി, എം.എ മുഹമ്മദ് കുഞ്ഞി, ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, ഹനീഫ ടി.ആര്‍, ഇഖ്ബാല്‍ ഹത്ത്ബൂര്‍, അമീര്‍ കല്ലട്ര (രക്ഷാധികാരി), ഹാരിസ് പള്ളിപ്പുഴ (ചെയര്‍.), റൗഫ് കെ.ജി.എന്‍ (ജന. കണ്‍.), റാഫി പള്ളിപ്പുറം (വര്‍ക്കിങ് ചെയര്‍.), അസ്‌ലം കോട്ടപ്പാറ, നൗഫല്‍ കൂവത്തൊട്ടി, റാഫി ചെരുമ്പ, റൗഫ് അടൂര്‍, മനാഫ് മഠം (വൈസ് ചെയര്‍.), സിദ്ദിഖ് അടൂര്‍, ഹനീഫ് കട്ടക്കാല്‍, കെ.സി ശരീഫ്, ഫഹദ് ഉദുമ (കണ്‍.).Recent News
  യു.എ.ഇ. കളനാട് മഹല്‍ സംഗമം മാര്‍ച്ചില്‍

  യു.എ.ഇ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ് 2019: മൂസ ഷരീഫ് ജയത്തോടെ തുടങ്ങി

  പ്രവാസി ഇന്ത്യക്കാരെ കയ്യിലെടുത്ത് രാഹുല്‍ ഗാന്ധി; ഇന്ന് അബുദാബി ഗ്രാന്റ് മോസ്‌കില്‍

  രാഹുലിനൊപ്പം മേല്‍പ്പറമ്പ് സ്വദേശിനിയുടെ സെല്‍ഫി വൈറലായി

  ആവേശ തരംഗമുയര്‍ത്തി രാഹുല്‍ യു.എ.ഇയില്‍

  'രാഹുലിന്റെ സന്ദര്‍ശനം വിജയിപ്പിക്കുന്നതില്‍ കെ.എം.സി.സിയുടെ പ്രവര്‍ത്തനം ശ്രദ്ധേയം'

  രാഹുല്‍ഗാന്ധിയുടെ പര്യടനം; കെ.എം.സി.സിയുടെ രക്തദാന ക്യാമ്പ് ഇന്ന്

  രാഹുല്‍ ഗാന്ധിയുടെ യു.എ.ഇ. സന്ദര്‍ശനം: പ്രചാരണ പരിപാടികളുമായി കെ.എം.സി.സി.

  'സി.എം ഉസ്താദ്: പണ്ഡിത ധര്‍മ്മത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കിയ കര്‍മ്മയോഗി'

  ശൈഖ് സായിദിന്റെ ജീവചരിത്ര ഗ്രന്ഥം ഇന്ത്യന്‍ ഭാഷകളില്‍ പുറത്തിറങ്ങുന്നു

  പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും കെ.എസ്. അബ്ദുല്ല സ്മാരക പ്രീമിയര്‍ ലീഗും ജനുവരിയില്‍

  യാത്രയയപ്പ്

  എസ്.കെ.എസ്.എസ്.എഫ് അബുദാബി- മഞ്ചേശ്വരം മേഖലാ കമ്മിറ്റി രൂപീകരിച്ചു

  യു.എ.ഇ.യില്‍ പള്ളം കുടുംബ സംഗമം നടത്തി

  സ്വീകരണം നല്‍കി