updated on:2018-12-09 07:38 PM
ദുബായ് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ 3-ാമത്തെ ബൈത്തുറഹ്മ പുത്തിഗെയില്‍

www.utharadesam.com 2018-12-09 07:38 PM,
ദുബായ്: ദുബായ് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച മൂന്നാമത്തെ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ബൈത്തുറഹ്മ കാരുണ്യ ഭവനം പുത്തിഗെ പഞ്ചായത്തിലെ പാടുലടുക്കത്തെ ഒരു നിര്‍ധന കുടുംബത്തിനു നിര്‍മ്മിച്ചു നല്‍കാന്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനിച്ചു. മണ്ഡലം പ്രസിഡണ്ട് അയൂബ് ഉറുമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സയ്യിദ് അബ്ദുല്‍ ഹഖീം തങ്ങള്‍ അല്‍ബുഖാരി ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രകാരമുള്ള ആദ്യത്തെ ഭവനം മഞ്ചേശ്വരം പഞ്ചായത്തിലെ ഉദ്യാവരയിലും രണ്ടാമത്തേത് കുമ്പള പഞ്ചായത്തിലെ മൊഗ്രാലിലും നിര്‍മ്മാണം പൂര്‍ത്തീകരിച്ച് അര്‍ഹരായ കുടുംബങ്ങള്‍ക്ക് കൈമാറിയിരുന്നു. ആദ്യഘട്ടത്തില്‍ ഓരോ പഞ്ചായത്തിലും ഓരോ കാരുണ്യ ഭവന നിര്‍മ്മാണമാണ് പദ്ധതിയുടെ ലക്ഷ്യം. മഹമ്മൂദ് ഹാജി പൈവളിഗെ, അഡ്വ. ഇബ്രാഹിം ഖലീല്‍, അഷ്‌റഫ് പാവൂര്‍, ഇബ്രാഹിം ബേരിക്ക, അസീസ് ബള്ളൂര്‍, മന്‍സൂര്‍ മര്‍ത്ത്യ, സുബൈര്‍ കുബണൂര്‍, അഷ്‌റഫ് ബായാര്‍, സലാം പാടലട്ക്ക, അലി സാഗ്, മുനീര്‍ ബേരിക്ക, യൂസുഫ് ഷേണി, ആസിഫ് ഹൊസംഗടി, അമാന്‍ തലേക്കള എന്നിവര്‍ പ്രസംഗിച്ചു. ഡോ.ഇസ്മായില്‍ മൊഗ്രാല്‍ സ്വാഗതവും സൈഫുദ്ദീന്‍ മൊഗ്രാല്‍ നന്ദിയും പറഞ്ഞു.



Recent News
  ജോലി സ്ഥലത്ത് 'പാര്‍ട്ടി പൊപ്പര്‍' പൊട്ടി ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; കുമ്പള സ്വദേശി നിയമ നടപടിക്ക്

  ഇശല്‍ ബൈത്ത്: ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു

  എം.ഐ.സി അബുദാബി ചാപ്റ്റര്‍ ഭാരവാഹികള്‍

  കെ.എം.സി.സി പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു

  ദുബായിലെ ബസ്സപകടം; മരിച്ചവരില്‍ 6 മലയാളികള്‍

  അഹ്‌ലന്‍ മദ്രസാ പദ്ധതി ഉദ്ഘാടനം 2ന്

  'അല്‍ ആഷിയാന എച്ച്ആര്‍ കണ്‍സല്‍ട്ടന്‍സി' ഇഫ്താര്‍ സംഗമം നടത്തി

  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം

  'രോഗ പ്രതിരോധ ബോധവല്‍ക്കരണത്തില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം'

  ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്; പ്രഭാഷണം 15ന്

  കാസര്‍കോട് സോക്കര്‍ ലീഗ്; ബൗണ്‍സ് ഖത്തര്‍ ജേതാക്കള്‍

  കെ.എം.സി.സി ഹെല്‍ത്തി ഫ്രൈഡേ സംഘടിപ്പിച്ചു

  ജേഴ്‌സി പ്രകാശനം ചെയ്തു