updated on:2018-11-04 06:18 PM
ദുബായ് കെ.എം.സി.സി രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

www.utharadesam.com 2018-11-04 06:18 PM,
ദുബായ്: മനുഷ്യന് സഹജീവികളോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവുംവലിയ നന്‍മകളിലൊന്ന് രക്തദാനമാണെന്നും ജന്മനാട് പോലെ തുല്യതയാര്‍ന്ന പോറ്റുനാടിന്റെ വിശേഷദിനങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ഇത്തരം ഉദാത്തസേവനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ കാസര്‍കോട് മണ്ഡലം കെ.എം.സി.സിയുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും ദുബായ് കെ.എം.സി. സി പ്രസിഡണ്ട് അന്‍വര്‍ നഹ അഭിപ്രായപ്പെട്ടു. യു.എ.ഇയുടെ 47-ാമത് പതാക ദിനത്തോടനുബന്ധിച്ച് ദുബായ് കെ.എം.സി.സികാസര്‍കോട് മണ്ഡലം കമ്മിറ്റി ദുബായ് ആരോഗ്യ വകുപ്പുമായി സഹകരിച്ച് അല്‍ബറഹ കെ.എം.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു.
ജന.സെക്രട്ടറി പി.ഡി. നൂറുദ്ദീന്‍ സ്വാഗതം പറഞ്ഞു. എ.സി. ഇസ്മായില്‍, എം.എം. മുഹമ്മദ് കുഞ്ഞി, ഇസ്മയില്‍ ഏറാമല, അബ്ദുല്‍ഖാദര്‍ അരിപ്പാംബ്ര, അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, ഹനീഫ് ടി.ആര്‍., ഹനീഫ് ചെര്‍ക്കള, ഹംസ തൊട്ടി, മുനീര്‍ ചെര്‍ക്കള, സിജി ജോര്‍ജ് ജോസഫ്, അന്‍വര്‍ വയനാട്, ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്‌സിന്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, അഷ്‌റഫ് പാവൂര്‍, റഷീദ് ഹാജി കല്ലിങ്കാല്‍, അബ്ദുറഹ്മാന്‍ പടന്ന, ഹാഷിം പടിഞ്ഞാര്‍, അയ്യൂബ് ഉറുമി, ഡോ. ഇസ്മയില്‍, ഷാജഹാന്‍ ഹദ്ദാദ്, റഷീദ് ആവിയില്‍, ഇസ്മയില്‍ നാലാംവാതുക്കല്‍, സി.എ. ബഷീര്‍ പള്ളിക്കര, അസീസ് ബെള്ളൂര്‍, മുഹമ്മദ് പിലാങ്കട്ട, അഷ്‌കര്‍ ചൂരി, ഹസ്സന്‍ പതിക്കുന്നില്‍, ഖലീല്‍ ചൗക്കി, റസാക്ക് ബദിയടുക്ക, സര്‍ഫ്രാസ് റഹ്മാന്‍, ശിഹാബ് നായന്മാര്‍മൂല, റൗഫ് അറന്തോട്, ഫൈസല്‍ ഐവ, ഫസലുദ്ധീന്‍ ബദിയടുക്ക, സാജിദ ഫൈസല്‍ മുഹ്‌സിന്‍ ജേക്കബ്,ശിഹാബ് തെരുവത്ത്, അബ്ദുല്ല സലീം,റഹീം താജ് തുടങ്ങിയവര്‍ സംബന്ധിച്ചു.
സിദ്ദീഖ് ചൗക്കി, ഐ.പി.എം പൈക്ക, അബ്ദുല്ലാ ബെളിഞ്ച, എം.എസ്.ഹമീദ്, സത്താര്‍ ആലംപാടി, സഫ്‌വാന്‍ അണങ്കൂര്‍ , ഷാഫി കാസി വളപ്പില്‍, സുഹൈല്‍ കോപ്പ, ഉപ്പി കല്ലിങ്കൈ, സുബൈര്‍ അബ്ദുല്ല ക്യാമ്പിന് നേതൃത്വം നല്‍കി. ട്രഷറര്‍ അസീസ് കമാലിയ നന്ദി പറഞ്ഞു.



Recent News
  'പ്രവാസികള്‍ക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ അവസരമൊരുക്കണം'

  ദശവാര്‍ഷികം സംഘടിപ്പിച്ചു

  ഇസ്മായില്‍ ഹാജിക്ക് ദുബായില്‍ സ്വീകരണം നല്‍കി

  ദവ പേരിനെ അന്വര്‍ത്ഥമാക്കുന്ന പദ്ധതി-ഇബ്രാഹിം എളേറ്റില്‍

  മംഗളൂരു വിമാനത്താവള അധികൃതരുടെ ക്രൂരവിനോദം അവസാനിപ്പിക്കണം -കെ.എം.സി.സി

  ചന്ദ്രഗിരി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നാളെ

  കാര്‍ഗില്‍ ഫൈറ്റേര്‍സ് ജേതാക്കള്‍

  ഹോക്‌സ് യുണൈറ്റഡ് ജേതാക്കള്‍

  ചന്ദ്രഗിരി ക്ലബ്ബ് ഫെയ്‌സ് ടു ഫെയ്‌സ് പരിപാടി സംഘടിപ്പിച്ചു

  സിബി തോമസിന് ദുബായ് മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി

  ദുബായ് മംഗല്‍പാടി പഞ്ചായത്ത് കെ.എം.സി.സി മീറ്റ് നാളെ

  പത്മരാജ് ഐങ്ങോത്തിന് സ്വീകരണം നല്‍കി

  ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കുന്നതില്‍ പ്രവാസികളുടെ പങ്ക് നിര്‍ണായകം-ഡോ. ഖാദര്‍ മാങ്ങാട്

  യു.എ.ഇ. കളനാട് മഹല്‍ സംഗമം മാര്‍ച്ചില്‍

  യു.എ.ഇ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ് 2019: മൂസ ഷരീഫ് ജയത്തോടെ തുടങ്ങി