like this site? Tell a friend |
updated on:2018-10-28 07:05 PM
ബാങ്കോട് കരിപ്പൊടി തങ്ങള്‍ ആണ്ട് നേര്‍ച്ചക്ക് പതാക ഉയര്‍ന്നു
![]() www.utharadesam.com 2018-10-28 07:05 PM, തളങ്കര: ബാങ്കോട് സീനത്ത് നഗര്‍ ഖുവാരി മസ്ജിദില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ കരിപ്പൊടി തങ്ങളുടെ പേരില്‍ നടത്തിവരാറുള്ള ആണ്ടുനേര്‍ച്ചക്ക് തുടക്കം കുറിച്ച് ഇന്ന് രാവിലെ പതാക ഉയര്‍ന്നു. സ്വാഗത സംഘം ചെയര്മാന് സുലൈമാന്‍ ഹാജി ബാങ്കോട് പതാക ഉയര്‍ത്തി. ഓണ്‍ലൈന്‍ ബ്രോഷറിന്റെ പ്രകാശനം മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി സെക്രട്ടറി ടി.എ ഷാഫി ഖുവാരി മസ്ജിദ് ആക്ടിംഗ് പ്രസിഡണ്ട് സി.എ അബ്ദുല്‍റസാഖ് ഹാജിക്ക് നല്കി നിര്‍വ്വഹിച്ചു. പള്ളി ഇമാം മൊയ്തീന് മുസ്ല്യാര്‍, ഹംസ നജാത്ത്, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ യൂനുസ് തളങ്കര, വെല്‍ക്കം മുഹമ്മദ്, ബി.എ അബ്ദുര്‍റഹ്മാന്‍ ബാങ്കോട്, എം. കുഞ്ഞിമൊയ്തീന്‍, സഈദ് മൗലവി, ഹംസ എസ്.എസ്, ടി.എ ഷാഫി ബാങ്കോട്, ഇന്‍സാഫ് യമനി, ഫൈസല്‍ ഹുദവി, ലത്തീഫ് ടി.എച്ച്, അബൂബക്കര്‍ ബാങ്കോട്, അബ്ദുല്ല ബാങ്കോട്, ഹാരിസ് തായല്‍, ഹനീഫ് പള്ളിക്കാല്‍, ഹസൈനാര്‍ ബാങ്കോട്, യൂസഫ് ബാങ്കോട്, അബൂബക്കര്‍ ഖാദിരി, അഹമ്മദ് കുഞ്ഞി ബാഷ, മുഹമ്മദ് കുഞ്ഞി ബാങ്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്ന് ഇശാ നമസ്കാരത്തിന് ശേഷം മംഗളൂരു-കീഴൂര്‍ ഖാസി ത്വാഖാ അഹ്മദ് മൗലവി മതപ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്യും. മാലിക്ദീനാര്‍ വലിയ ജുമാഅത്ത് പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി മുഖ്യപ്രഭാഷണം നടത്തും. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |