updated on:2018-09-30 06:44 PM
സാദിഖ് കാവിലിന്റെ 'ഖുഷി'ക്ക് ബാലസാഹിത്യ പുരസ്‌കാരം

www.utharadesam.com 2018-09-30 06:44 PM,
ദുബായ്: കവി കെ.സചിദാനന്ദനും സ്വദേശി കവി ഖാലിദ് അല്‍ ദന്‍ഹാനിക്കും സമഗ്രസംഭാവനയ്ക്കുള്ള യു.എ.ഇ എക്‌സ്‌ചേഞ്ച് ചിരന്തന സാഹിത്യ പുരസ്‌കാരം. പ്രവാസ ലോകത്ത് നിന്നുള്ള മികച്ച ബാല സാഹിത്യ കൃതിക്കുള്ള പുരസ്‌കാരം മനോമ ഓണ്‍ലൈന്‍ ഗള്‍ഫ് കറസ്‌പോണ്ടന്റ് സാദിഖ് കാവില്‍ രചിച്ച 'ഖുഷി'ക്കും ലഭിച്ചു. ഒക്ടോബര്‍ 25ന് വൈകിട്ട് ഏഴിന് ദുബായ് ദെയ്‌റയിലെ ഫ്‌ളോറ ഗ്രാന്‍ഡ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
സായിദ് വര്‍ഷാചരണം കൂടി പരിഗണിച്ചുകൊണ്ടാണ് സമഗ്ര സംഭാവനകള്‍ക്ക് സചിദാനന്ദനെയും ഖാലിദ് അല്‍ ദന്‍ഹാനിയെയും തിരഞ്ഞെടുത്തതെന്ന് യു.എ.ഇ എക്‌സ്‌ചേഞ്ച് മീഡിയ റിലേഷന്‍സ് ഡയറക്ടര്‍ കെ.കെ. മൊയ്തീന്‍ കോയയും ചിരന്തന സാംസ്‌കാരിക വേദി പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലിയും പറഞ്ഞു. പുരസ്‌കാരങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ട 2017ല്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ രമണി വേണുഗോപാലിന്റെ 'ആവണിയിലെ അതിഥികള്‍' (നോവല്‍), വെള്ളിയോടന്റെ 'ആയ' (ചെറുകഥ), ഷാജി ഹനീഫിന്റെ 'അദൃശ്യവര്‍ണങ്ങള്‍' (കവിത), താഹിര്‍ ഇസ്മയില്‍ ചങ്ങരംകുളത്തിന്റെ 'വഴിച്ചൂട്ടുകള്‍' (ലേഖനം) എന്നിവയും പുരസ്‌കാരം നേടി.



Recent News
  മഞ്ചേശ്വരം സ്വദേശി ഖത്തറില്‍ അന്തരിച്ചു

  ഫണ്ട് ഉദ്ഘാടനം ചെയ്തു

  ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി 'പഠിപ്പുര ഹരിതപാഠം' പഠന ക്യാമ്പ് സംഘടിപ്പിച്ചു

  ദുബായ് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ 3-ാമത്തെ ബൈത്തുറഹ്മ പുത്തിഗെയില്‍

  മൂന്ന് വര്‍ഷമായി സൗദി ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കന്യപ്പാടി സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

  ദുബായ് കെ.എം.സി.സി രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

  സാദിഖ് കാവിലിന്റെ നോവല്‍ 'ഔട്ട് പാസ്' ജര്‍മന്‍ ഭാഷയിലേയ്ക്ക്

  ഇര്‍ത്തിഫാക്ക്-18 ദുബായില്‍

  മക്ക-കാസര്‍കോട് ഐക്യവേദി രൂപീകരിച്ചു

  ഖുര്‍ആന്‍ പാരായണ മത്സരം നടത്തി

  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്