like this site? Tell a friend |
updated on:2018-09-30 06:44 PM
സാദിഖ് കാവിലിന്റെ 'ഖുഷി'ക്ക് ബാലസാഹിത്യ പുരസ്കാരം
![]() www.utharadesam.com 2018-09-30 06:44 PM, ദുബായ്: കവി കെ.സചിദാനന്ദനും സ്വദേശി കവി ഖാലിദ് അല്‍ ദന്‍ഹാനിക്കും സമഗ്രസംഭാവനയ്ക്കുള്ള യു.എ.ഇ എക്സ്ചേഞ്ച് ചിരന്തന സാഹിത്യ പുരസ്കാരം. പ്രവാസ ലോകത്ത് നിന്നുള്ള മികച്ച ബാല സാഹിത്യ കൃതിക്കുള്ള പുരസ്കാരം മനോമ ഓണ്‍ലൈന്‍ ഗള്‍ഫ് കറസ്പോണ്ടന്റ് സാദിഖ് കാവില്‍ രചിച്ച 'ഖുഷി'ക്കും ലഭിച്ചു. ഒക്ടോബര്‍ 25ന് വൈകിട്ട് ഏഴിന് ദുബായ് ദെയ്റയിലെ ഫ്ളോറ ഗ്രാന്‍ഡ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും. സായിദ് വര്‍ഷാചരണം കൂടി പരിഗണിച്ചുകൊണ്ടാണ് സമഗ്ര സംഭാവനകള്‍ക്ക് സചിദാനന്ദനെയും ഖാലിദ് അല്‍ ദന്ഹാനിയെയും തിരഞ്ഞെടുത്തതെന്ന് യു.എ.ഇ എക്സ്ചേഞ്ച് മീഡിയ റിലേഷന്‍സ് ഡയറക്ടര്‍ കെ.കെ. മൊയ്തീന് കോയയും ചിരന്തന സാംസ്കാരിക വേദി പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലിയും പറഞ്ഞു. പുരസ്കാരങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ട 2017ല്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ രമണി വേണുഗോപാലിന്റെ 'ആവണിയിലെ അതിഥികള്‍' (നോവല്‍), വെള്ളിയോടന്റെ 'ആയ' (ചെറുകഥ), ഷാജി ഹനീഫിന്റെ 'അദൃശ്യവര്ണങ്ങള്' (കവിത), താഹിര്‍ ഇസ്മയില്‍ ചങ്ങരംകുളത്തിന്റെ 'വഴിച്ചൂട്ടുകള്‍' (ലേഖനം) എന്നിവയും പുരസ്കാരം നേടി. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |