updated on:2018-07-26 06:34 PM
ഖുര്‍ആന്‍ പാരായണ മത്സരം നടത്തി

www.utharadesam.com 2018-07-26 06:34 PM,
അബുദാബി: ഖുര്‍ആന്‍ അമൂല്യ ഗ്രന്ഥമാണെന്നും അതിലൂടെ മനുഷ്യ നന്മയെ സംസ്‌കരിച്ചെടുക്കാന്‍ സാധിക്കുമെന്നും ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ സമയം കണ്ടെത്തണമെന്നും യു.എ.ഇ കെ.എം.സി.സി ട്രഷറര്‍ യു. അബ്ദുല്ല ഫാറൂഖി അഭിപ്രായപ്പെട്ടു. കാസര്‍കോട് മണ്ഡലം കെ.എം.സി.സി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണം മത്സരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹനീഫ് പടിഞ്ഞാര്‍മൂല അധ്യക്ഷത വഹിച്ചു.
യു.കെ മുഹമ്മദ് കുഞ്ഞി കണ്ണൂര്‍, മുജീബ് മൊഗ്രാല്‍, അനീസ് മാങ്ങാട്, അബ്ദുല്‍റഹ്മാന്‍ പൊവ്വല്‍, സുലൈമാന്‍ കാനക്കോട് പ്രസംഗിച്ചു. സെഡ്.എ. മൊഗ്രാല്‍, റാഷിദ് എടത്തോട്, സുല്‍ഫി ഷേണി, അസീസ് ആറാട്ടുകടവ്, അബ്ദുല്ല പൈക്ക, ഷരീഫ് കാനക്കോട്, ഹനീഫ മാര, ഹബീബ് തളങ്കര, ശിഹാബ് തളങ്കര, ശരീഫ് പള്ളത്തടുക്ക, റിയാസ് നെക്രാജെ, അഡ്വ. മുഹമ്മദ് അലി, നിസാര്‍ കല്ലങ്കൈ, സലീം കടപ്പുറം, അബ്ദുല്ല കുഞ്ഞി മീത്തല്‍, ബഷീര്‍ ബെളിഞ്ചം, ഷാഫി സിയാറത്തുങ്കര, ഇല്ല്യാസ് ബല്ല, അഷ്‌റഫ് കീഴുര്‍, അബ്ദുല്‍ റഹ്മാന്‍ കുമ്പള ബായാര്‍ സംബന്ധിച്ചു. അഷ്‌റഫ് ബദിയടുക്ക സ്വാഗതവും ഷാഫി നാട്ടക്കല്‍ നന്ദിയും പറഞ്ഞു.
ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ മുഹമ്മദ് കുഞ്ഞി കൊളവയല്‍ (കാഞ്ഞങ്ങാട് മണ്ഡലം) ഒന്നാം സ്ഥാനവും സാജിദ് ഒളവറ (തൃക്കരിപ്പൂര്‍ മണ്ഡലം) രണ്ടാം സ്ഥാനവും കമാല്‍ മല്ലം (ഉദുമ മണ്ഡലം) മുന്നാം സ്ഥാനവും കരസ്ഥമാക്കി.



Recent News
  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം

  'രോഗ പ്രതിരോധ ബോധവല്‍ക്കരണത്തില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം'

  ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്; പ്രഭാഷണം 15ന്

  കാസര്‍കോട് സോക്കര്‍ ലീഗ്; ബൗണ്‍സ് ഖത്തര്‍ ജേതാക്കള്‍

  കെ.എം.സി.സി ഹെല്‍ത്തി ഫ്രൈഡേ സംഘടിപ്പിച്ചു

  ജേഴ്‌സി പ്രകാശനം ചെയ്തു

  ദുബായില്‍ സ്വീകരണം നല്‍കി

  വെല്‍ഫെയര്‍ സ്‌കീം കാമ്പയിനുമായി ഉദുമ മണ്ഡലം കെ.എം.സി.സി

  ക്ലബ്ബ് ബേരിക്കന്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗ്; യുനൈറ്റഡ് പട്ട്‌ള ജേതാക്കള്‍

  ഷാഡോ വോളിഫെസ്റ്റ്; ഒണ്‍ലി ഫ്രഷ് ജേതാക്കളായി

  ദുബായില്‍ യു.ഡി.എഫ് കാസര്‍കോട് മണ്ഡലം കണ്‍വെന്‍ഷന്‍ 4ന്

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  ദുബായില്‍ പുത്തൂര്‍ ഫുട്‌ബോള്‍ ലീഗ് നാളെ