updated on:2018-07-18 05:49 PM
കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

www.utharadesam.com 2018-07-18 05:49 PM,
ജിദ്ദ : കെ.എം.സി.സി ജിദ്ദ-മക്കാ-മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഹജ്ജ് വളണ്ടിയര്‍ സംഗമം സംഘടിപ്പിച്ചു. പ്രസിഡണ്ട് ഇബ്രാഹീം ഇബ്ബൂ അധ്യക്ഷത വഹച്ചു. കെ.എം.സി.സി. ജിദ്ദ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ല ഹിറ്റാച്ചി ഉദ്ഘാടനം ചെയ്തു. പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കാനെത്തുന്ന അല്ലാഹുവിന്റെ അതിഥികളെ സേവിക്കാന്‍ കിട്ടുന്ന അപൂര്‍വ അവസരം ഏതൊരു വിശ്വാസിക്കും ജീവിതത്തില്‍ ആത്മനിര്‍വൃതിയും ആത്മസായൂജ്യവും ലഭിക്കുന്ന അസുലഭ നിമിഷങ്ങളാണെന്നും പ്രവാസി സുഹൃത്തുക്കള്‍ ഈ പുണ്യകര്‍മത്തില്‍ പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഹസ്സന്‍ ബത്തേരി ഹജ്ജ് വളണ്ടിയര്‍ സേവനത്തെ കുറിച്ച് വിശദീകരിച്ചു. മുഹമ്മദ് എഞ്ചിനീയര്‍, ബഷീര്‍ ചിത്താരി, ഉമ്മര്‍ മംഗല്‍പാടി, ഹനീഫ് മഞ്ചേശ്വരം, ഹനീഫ് ബനുമാലിക്ക്, ജമാല്‍ കുമ്പള സംസാരിച്ചു. മണ്ഡലത്തില്‍ നിന്നും ഹജ്ജ് വളണ്ടിയര്‍ സേവനത്തിന് പോകാന്‍ താല്പര്യമുള്ളവര്‍ ഹനീഫ് മഞ്ചേശ്വരവുമായി ബന്ധപ്പെടണമെന്ന് യോഗം അറിയിച്ചു. അബ്ദു പെര്‍ള സ്വാഗതവും ഹാരിസ് മൊഗ്രാല്‍ നന്ദിയും പറഞ്ഞു.



Recent News
  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം

  'രോഗ പ്രതിരോധ ബോധവല്‍ക്കരണത്തില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം'

  ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്; പ്രഭാഷണം 15ന്

  കാസര്‍കോട് സോക്കര്‍ ലീഗ്; ബൗണ്‍സ് ഖത്തര്‍ ജേതാക്കള്‍

  കെ.എം.സി.സി ഹെല്‍ത്തി ഫ്രൈഡേ സംഘടിപ്പിച്ചു

  ജേഴ്‌സി പ്രകാശനം ചെയ്തു

  ദുബായില്‍ സ്വീകരണം നല്‍കി

  വെല്‍ഫെയര്‍ സ്‌കീം കാമ്പയിനുമായി ഉദുമ മണ്ഡലം കെ.എം.സി.സി

  ക്ലബ്ബ് ബേരിക്കന്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗ്; യുനൈറ്റഡ് പട്ട്‌ള ജേതാക്കള്‍

  ഷാഡോ വോളിഫെസ്റ്റ്; ഒണ്‍ലി ഫ്രഷ് ജേതാക്കളായി

  ദുബായില്‍ യു.ഡി.എഫ് കാസര്‍കോട് മണ്ഡലം കണ്‍വെന്‍ഷന്‍ 4ന്

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  ദുബായില്‍ പുത്തൂര്‍ ഫുട്‌ബോള്‍ ലീഗ് നാളെ