updated on:2018-06-27 02:17 PM
ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്

www.utharadesam.com 2018-06-27 02:17 PM,
ഷാര്‍ജ: നാട്ടുകാരായ പ്രവാസികളുടെ സ്‌നേഹ പ്രകടനങ്ങളില്‍ വീര്‍പ്പുമുട്ടിയ ഗായകന്‍ രതീഷിന് ആരാധകര്‍ ഏറുകയാണ്, ഒപ്പം സ്വീകരണങ്ങളും തുടരുകയാണ്. ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ പാടുന്ന ഒടയംചാല്‍ ചക്കിട്ടടുക്കത്തെ രതീഷിന് കഴിഞ്ഞ ദിവസം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നാട്ടുകാര്‍ ഒരുക്കിയ സ്വീകരണം വികാരനിര്‍ഭരമായി. പ്രതീക്ഷ അട്ടേങ്ങാനം, ബേളൂര്‍ ശിവക്ഷേത്രം യു.എ.ഇ കമ്മിറ്റി, നന്മ ചക്കിട്ടടുക്കം എന്നീ സംഘടനകളാണ് സ്വീകരണം ഒരുക്കിയത്. നാട്ടുകാരെ കണ്ടപ്പോള്‍ രതീഷ് തന്റെ പഴയകാല ഗള്‍ഫ് അനുഭവം വിവരിച്ചപ്പോള്‍ സദസ്സില്‍ കൂട്ട കൈയ്യടി. താന്‍ യു.എ.ഇയിലേക്ക് ഇനി വരില്ലെന്ന് പറഞ്ഞ് പോയതാണ്. അത്ര കഠിന ജോലിയായിരുന്നു ചെയ്തിരുന്നത്. നല്ലവണ്ണം ദ്രോഹിച്ചിരുന്നു. ക്യാന്‍സല്‍ അടിച്ചുപോകാതെ ലീവിന് പോയതാണ്. ക്യാന്‍സല്‍ അടിച്ചുപോയാല്‍ ഉടമ കണ്ടമാനം പൈസ ഈടാക്കും. അങ്ങനെ ഐഡിയ ഉപയോഗിച്ച് ലീവെടുത്ത് പോവുകയായിരുന്നു. പാസ്‌പോര്‍ട്ട് പോലും പുതുക്കിയിരുന്നില്ല. അതിനിടെയാണ് ഖത്തറിലേക്കും യു.എ.ഇയിലേക്കും വരേണ്ടിവന്നത്. ഇതിന് കാരണക്കാരായ പ്രവാസികളോട് ഏറെ നന്ദിയുണ്ടെന്നും രതീഷ് പറഞ്ഞു. നിരവധി ഗാനങ്ങള്‍ ആലപിച്ച രതീഷ് നാട്ടുകാരോടൊപ്പം സെല്‍ഫിയെടുക്കാനും സമയം ചെലവഴിച്ചാണ് മടങ്ങിയത്.



Recent News
  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ

  സുഹൈര്‍ തളങ്കരയെ ആദരിച്ചു

  ഖത്തര്‍ കെ.എം.സി.സി ക്യാമ്പ് നടത്തി

  ജി.സി.സി.-കെ.എം.സി.സി. ചൗക്കി മേഖലാ ഗ്രാന്റ് മീറ്റ് നടത്തി

  ബീരിച്ചേരി അബ്ദുല്‍ റഹ്മാന്‍ മാസ്റ്ററെ അനുസ്മരിച്ചു