updated on:2018-05-21 06:44 PM
ഗസ്സാലി പ്രീമിയര്‍ ലീഗില്‍ ടൈഗേര്‍സ് ഗസ്സാലി ജേതാക്കള്‍

www.utharadesam.com 2018-05-21 06:44 PM,
ദുബായ്: യു.എ.ഇ.യിലെ തളങ്കര ഗസ്സാലി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഖിസൈസ് കോര്‍ണര്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഗസ്സാലി പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ടൈഗേര്‍സ് ഗസ്സാലി ജേതാക്കളായി. പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ ഹണ്ടേര്‍സ് ഗസ്സാലിയെ പരാജയപ്പെടുത്തിയാണ് ടൈഗേര്‍സ് കിരീടം ചൂടിയത്. ടോപ് സ്‌കോററായി അസ്‌ലു തായലിനെയും ഡിഫണ്ടറായി നദിം ബഷീറിനെയും ഫോര്‍വേര്‍ഡ് ആയി ഉസ്മാന്‍ ഗഫൂറിനെയും ഗോള്‍ കീപ്പറായി ഹസീബ് കറാമയേയും തിരഞ്ഞെടുത്തു. അര്‍ഷദ് തായലാണ് പ്ലയര്‍ ഓഫ് ദി ടൂര്‍ണമെന്റ്. പഴയകാല പ്രമുഖ ഫുട്‌ബോള്‍ താരവും ദുബായിലെ കാസര്‍കോടന്‍ ഫുട്‌ബോള്‍ മേളകളിലെ പ്രമുഖ സാന്നിധ്യവുമായ എം.എസ് ബഷീറിനെ ചടങ്ങില്‍ ആദരിച്ചു. വിജയികള്‍ക്ക് മജീദ് കോളിയാട്, എം.എസ് ഉമ്മര്‍ എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു. പ്രവചന മത്സര വിജയികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി. ഖാദര്‍ ഗസ്സാലി, മജീദ് കോളിയാട്, എം.എസ് ഉമ്മര്‍ എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. റഹ്മത്ത് സോജി, ഷിഫാസ് പട്ടേല്‍, സമീര്‍ സൂപ്പര്‍ സ്റ്റാര്‍, അസ്‌ലം ഗസ്സാലി, സാക്കിര്‍ കോളിയാട്, ഇബ്രു ഫ്‌ളയോ തുടങ്ങിയവര്‍ സംബന്ധിച്ചു. യുണൈറ്റഡ് എഫ്.സി ഗസ്സാലി, ബ്രേവ്‌സ് ഗസ്സാലി എഫ്.സി എന്നീ ടീമുകളും ടൂര്‍ണമെന്റില്‍ മാറ്റുരച്ചു.



Recent News
  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ

  സുഹൈര്‍ തളങ്കരയെ ആദരിച്ചു

  ഖത്തര്‍ കെ.എം.സി.സി ക്യാമ്പ് നടത്തി