updated on:2018-05-16 08:11 PM
അപ്‌നാ ഗല്ലി സോക്കര്‍ ലീഗ് : ഒരാണ്‍ ഫൈറ്റേഴ്‌സ് ജേതാക്കള്‍

www.utharadesam.com 2018-05-16 08:11 PM,
ദുബായ്: അപ്‌നാ ഗല്ലി ഫുട്‌ബോള്‍ ഫാന്‍സ് ദുബായില്‍ സംഘടിപ്പിച്ച അപ്‌നാ ഗല്ലി സോക്കര്‍ ലീഗില്‍ ഒരാണ്‍ ഫൈറ്റേഴ്‌സ് ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ ശബാബ്‌സ് ഓഫ് സലാഹനെയാണ് പരാജയപ്പെടുത്തിയത്. ഒളയം മുതല്‍ മള്ളംകൈ വരെയും , ബന്തിയോട് മുതല്‍ ധര്‍മത്തട്ക്ക വരെയുമുള്ള കായിക പ്രേമികളുടെ കൂട്ടായിമയാണ് അപ്‌നാ ഗല്ലി. സിദ്ദിഖ് ബന്തിയോട് ബ്ലേസിനെ ലീഗിലെ മികച്ച താരമായി തിരഞ്ഞെടുത്തു. മികച്ച മുന്നേറ്റ നിര താരമായി അമ്മി ദീനാറിനെ തിരഞ്ഞെടുത്തു. പ്രതിരോധ താരത്തിനുള്ള പുരസ്‌കാരം ചൂച്ചു പച്ചംബള കരസ്ഥമാക്കി. നൗഷാദ് അടക്ക മികച്ച ഗോള്‍കീപ്പര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഉച്ചി സവാദ് ഇച്ചിലങ്കോടിനെ ഫൈനലിലെ മികച്ച താരമായി തെരഞ്ഞെടുത്തു. വിജയികള്‍ക്കുള്ള സമ്മാനദാനം അഷ്‌റഫ് ഇച്ചിലങ്കോട്, അബ്ദുല്ല ബേരിക്ക, ബഷീര്‍ ഹുബ്ബള്ളി, ഹനീഫ് എം.പി ഹൈഫ, അന്‍വര്‍ മുട്ടം, മുനീര്‍ ബേരിക്ക, ഫവാസ് ഷിറിയ സമ്മാനിച്ചു. റഫറി റഹീം മേല്‍പറമ്പിന് പ്രത്യേക ഉപഹാരം സമ്മാനിച്ചു. സമദ് ദീനാര്‍ നന്ദിപറഞ്ഞു.



Recent News
  ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മറ്റി: സത്താര്‍ ആലമ്പാടി ട്രഷറര്‍

  'പ്രവാസികള്‍ക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ അവസരമൊരുക്കണം'

  ദശവാര്‍ഷികം സംഘടിപ്പിച്ചു

  ഇസ്മായില്‍ ഹാജിക്ക് ദുബായില്‍ സ്വീകരണം നല്‍കി

  ദവ പേരിനെ അന്വര്‍ത്ഥമാക്കുന്ന പദ്ധതി-ഇബ്രാഹിം എളേറ്റില്‍

  മംഗളൂരു വിമാനത്താവള അധികൃതരുടെ ക്രൂരവിനോദം അവസാനിപ്പിക്കണം -കെ.എം.സി.സി

  ചന്ദ്രഗിരി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നാളെ

  കാര്‍ഗില്‍ ഫൈറ്റേര്‍സ് ജേതാക്കള്‍

  ഹോക്‌സ് യുണൈറ്റഡ് ജേതാക്കള്‍

  ചന്ദ്രഗിരി ക്ലബ്ബ് ഫെയ്‌സ് ടു ഫെയ്‌സ് പരിപാടി സംഘടിപ്പിച്ചു

  സിബി തോമസിന് ദുബായ് മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി

  ദുബായ് മംഗല്‍പാടി പഞ്ചായത്ത് കെ.എം.സി.സി മീറ്റ് നാളെ

  പത്മരാജ് ഐങ്ങോത്തിന് സ്വീകരണം നല്‍കി

  ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കുന്നതില്‍ പ്രവാസികളുടെ പങ്ക് നിര്‍ണായകം-ഡോ. ഖാദര്‍ മാങ്ങാട്

  യു.എ.ഇ. കളനാട് മഹല്‍ സംഗമം മാര്‍ച്ചില്‍