updated on:2018-05-02 08:34 PM
ബാങ്കോട് ഗള്‍ഫ് ജമാഅത്തിന്റെ പ്രവാസി കുടുംബ സംഗമം ശ്രദ്ധേയമായി

www.utharadesam.com 2018-05-02 08:34 PM,
ദുബായ്: ബാങ്കോട് ഗള്‍ഫ് ജമാഅത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രവാസി കുടുംബ സംഗമം ഹൃദയബന്ധങ്ങളെ പരസ്പരം വിളക്കിച്ചേര്‍ക്കുന്നതായി. ദുബായിയിലെ മംസാര്‍ പാര്‍ക്കിലാണ് സംഗമം സംഘടിപ്പിച്ചത്. ഗള്‍ഫിലുള്ള ബാങ്കോട് സ്വദേശികളായ നിരവധി പേര്‍ കുടുംബസമേതം സംഗമത്തിനെത്തി. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി വിവിധ കായിക മത്സരങ്ങളും നാടന്‍ കളികളും സംഘടിപ്പിച്ചു. ബോള്‍ ഔട്ട്, ഫുട്‌ബോള്‍ ഷൂട്ടൗട്ട്, ലെമണ്‍ സ്പൂണ്‍ റേസ്, ബലൂണ്‍ പൊട്ടിക്കല്‍, ചാക് റേസ്, ഓട്ട മത്സരം, ബോള്‍ പാസിംഗ്, കുളംകര മത്സരം, ബലൂണ്‍ ഊതി പൊട്ടിക്കല്‍, കബഡി, കമ്പവലി തുടങ്ങിയ മത്സരങ്ങളാണ് ഒരുക്കിയത്. സെക്രട്ടറി മുഹമ്മദ് സാബിത് സുലൈമാന്‍ നേതൃത്വം നല്‍കി.
ആഷിഫ് ബാങ്കോടും ഖലീല്‍ ബഡുവനും ബോള്‍ ഔട്ട് മത്സരങ്ങളും മുനവ്വര്‍ ബാങ്കോട്, ലത്തീഫ് ബഡുവന്‍ എന്നിവര്‍ ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരവും ഇസ്ഹാക്ക് ബാങ്കോട്, ശരീഫ് ബാങ്കോട്, നാസര്‍ ബാങ്കോട് എന്നിവര്‍ ബലൂണ്‍ പൊട്ടിക്കല്‍, കുളംകര, ലെമണ്‍ സ്പൂണ്‍ മത്സരങ്ങളും സിറാജ് ബാങ്കോട് ചാക്‌റേസും നൂറു തായല്‍ ഓട്ടമത്സരവും ഇസ്ഹാക് ബാങ്കോട്, ബഷീര്‍ ബാങ്കോട് എന്നിവര്‍ കബഡി, കമ്പവലി മത്സരങ്ങളും നിയന്ത്രിച്ചു.
കബഡി കമ്പവലി മത്സരങ്ങളില്‍ താജു സുകുനു നയിച്ച ടീം ജേതാക്കളായി. മറ്റു മത്സരവിജയികള്‍: ബഷീര്‍ ബാങ്കോട് (ബോള്‍ ഔട്ട് പുരുഷ വിഭാഗം), സയാന്‍ സഹീര്‍(കുട്ടികളുടെ വിഭാഗം), സല്‍വാന നൂറു തായല്‍ (സ്ത്രീകളുടെ വിഭാഗം), ഫുട്‌ബോള്‍ ഷൂട്ട് ഔട്ട് മത്സരം: ആഷിഫ് മൊട്ടു(പുരുഷ വിഭാഗം), ഇബ്രാഹിം ഹാദി (കുട്ടികളുടെ വിഭാഗം), ഫാസില ബിലാല്‍ (സ്ത്രീകളുടെ വിഭാഗം). ആഷിഫ് മൊട്ടു(ബലൂണ് പൊട്ടിക്കല്‍ മത്സരം), മിദ്‌ലാജ് സമീര്‍ (കുട്ടികളുടെ വിഭാഗം), അഫ്‌സ നൂറു തായല്‍ (സ്ത്രീകളുടെ വിഭാഗം). ലെമണ്‍ സ്പൂണ്‍ മത്സരത്തില്‍ കുട്ടികളുടെ വിഭാഗത്തില്‍ സായാന്‍ സഹീറും സ്ത്രീകളുടെ വിഭാഗത്തില്‍ അര്‍ഷാന നാസറും ചാക് റേസ് മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ ഫയാസ് പ്രിന്‍സും കുട്ടികളുടെ വിഭാഗത്തില്‍ ഇബ്രാഹിം ഹാദി യും ജേതാക്കളായി. കുട്ടികളുടെ ഓട്ട മത്സരത്തിലും ഇബ്രാഹിം ഹാദിയാണ് ജേതാവ്. കുളം കര മത്സരത്തില്‍ ഫയാസ് പ്രിന്‍സ് ജേതാവായി.
പ്രസിഡണ്ട് സമീര്‍ ചെങ്കളം, ജനറല്‍ സെക്രട്ടറി സാബിത് സുലൈമാന്‍, ട്രഷറര്‍ സഹീര്‍ ബാങ്കോട്, ഫൈസല്‍ എന്‍.ആര്‍ ആഷിഫ് മൊട്ടു , ഇസ്ഹാക്ള്‍ ബാങ്കോട്, ലത്തീഫ് ബാങ്കോട്, നൂറു തായല്‍, സിറാജ് ബാങ്കോട്, മുനവ്വര്‍ ബാങ്കോട്, ഹാരിസ്, ഹാരിസ് പൈതല്‍ എന്നിവര്‍ സമ്മാന വിതരണം നടത്തി.



Recent News
  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ

  സുഹൈര്‍ തളങ്കരയെ ആദരിച്ചു

  ഖത്തര്‍ കെ.എം.സി.സി ക്യാമ്പ് നടത്തി

  ജി.സി.സി.-കെ.എം.സി.സി. ചൗക്കി മേഖലാ ഗ്രാന്റ് മീറ്റ് നടത്തി

  ബീരിച്ചേരി അബ്ദുല്‍ റഹ്മാന്‍ മാസ്റ്ററെ അനുസ്മരിച്ചു

  ഹൈദരാബാദില്‍ കെ.എം സി.സി രൂപീകരിച്ചു