updated on:2018-04-28 03:26 PM
മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം, ബായാര്‍ ഇബ്രാഹിം മുസ്‌ലിയാര്‍ നാട്ടിലേക്ക്

www.utharadesam.com 2018-04-28 03:26 PM,
അബുദാബി : മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസം പൂര്‍ത്തിയാക്കി കാസര്‍കോട് ജില്ലയിലെ ബായാര്‍ കറവപ്പാടി ഇബ്രാഹിം മുസ്‌ലിയാര്‍ നാട്ടിലേക്ക്. 1988ലാണ് ആദ്യമായി അബുദാബിയിലെത്തിയത്. മുശ്രിഫിലെ ശൈഖ് ഹംദാന്റെ പാലസില്‍ ഏഴ് വര്‍ഷം സേവനം ചെയ്തതിന് ശേഷം അബുദാബി ഒമാന്‍ സ്ഥാനപതി കാര്യാലയത്തില്‍ സ്ഥാനപതിയുടെ മെസഞ്ചറായി 21 വര്‍ഷം സേവനം ചെയ്തതിന് ശേഷമാണ് ഇബ്രാഹിം മുസ്‌ലിയാര്‍ നാട്ടിലേക്ക് പോകുന്നത്. കര്‍ണാടകയിലേയും കേരളത്തിലേയും വിവിധ സ്ഥാപങ്ങളുടെ അബുദാബി കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചിരുന്ന മുസ്‌ലിയാര്‍ കര്‍ണാടക കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ സജീവ പ്രവര്‍ത്തകനാണ്. കഴിഞ്ഞ ദിവസം അബുദാബിയിലെ ഒമാന്‍ സ്ഥാനപതി കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ സ്ഥാനപതി കാര്യാലയത്തിലെ ജീവനക്കാര്‍ യാത്രയപ്പ് നല്‍കി. യു.എ.ഇ. യിലെ മുന്‍ ഒമാന്‍ സ്ഥാനപതിയും സലാല ഗവര്‍ണറുമായിരുന്ന ശൈഖ് മുഹമ്മദ് ബിന്‍ മര്‍ഹൂന്‍ അല്‍ മഹാമരി, മുന്‍ സ്ഥാനപതി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല കത്ബി എന്നിവരുടെ കീഴിലെ സേവനം മറക്കാന്‍ കഴിയില്ലെന്ന് ഇബ്രാഹിം മുസ്‌ലിയാര്‍ പറഞ്ഞു. സ്ഥാനപതി കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ ഒമാന്‍ യു.എ.ഇ . സ്ഥാനപതി ഡോക്ടര്‍ ഖാലിദ് ബിന്‍ സൈദ് അല്‍ ജരാദി, ചീഫ് ഓഫ് മിഷന്‍ അബ്ദുല്ല ബിന്‍ ഹമൂദ് അല്‍ മാവേലി, ഫിനാന്‍സ് കണ്‍ട്രോളര്‍ ഉമര്‍ ബിന്‍ ദാവൂദ് അല്‍ സദ്ജലി എന്നിവര്‍ പങ്കെടുത്തു.



Recent News
  അബുദാബിയില്‍ അന്തരിച്ചു

  കെ.എം.സി.സി ഇന്‍സ്‌പൈരോ-18 ഇന്ന്‌

  ചെര്‍ക്കളം അബ്ദുല്ല സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; സംഘാടക സമിതി രൂപീകരിച്ചു

  മഞ്ചേശ്വരം സ്വദേശി ഖത്തറില്‍ അന്തരിച്ചു

  ഫണ്ട് ഉദ്ഘാടനം ചെയ്തു

  ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി 'പഠിപ്പുര ഹരിതപാഠം' പഠന ക്യാമ്പ് സംഘടിപ്പിച്ചു

  ദുബായ് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ 3-ാമത്തെ ബൈത്തുറഹ്മ പുത്തിഗെയില്‍

  മൂന്ന് വര്‍ഷമായി സൗദി ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കന്യപ്പാടി സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

  ദുബായ് കെ.എം.സി.സി രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

  സാദിഖ് കാവിലിന്റെ നോവല്‍ 'ഔട്ട് പാസ്' ജര്‍മന്‍ ഭാഷയിലേയ്ക്ക്

  സാദിഖ് കാവിലിന്റെ 'ഖുഷി'ക്ക് ബാലസാഹിത്യ പുരസ്‌കാരം

  ഇര്‍ത്തിഫാക്ക്-18 ദുബായില്‍

  മക്ക-കാസര്‍കോട് ഐക്യവേദി രൂപീകരിച്ചു

  ഖുര്‍ആന്‍ പാരായണ മത്സരം നടത്തി

  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം