updated on:2018-04-16 05:58 PM
സമൂഹത്തിലിറങ്ങി ക്രിയാത്മകമായി പ്രതികരിക്കുന്ന തലമുറയാണ് ആവശ്യം-എ. അബ്ദുറഹ്മാന്‍

കാസര്‍കോട് മുന്‍സിപ്പല്‍ കെ.എം.സി.സി ദുബായ് കമ്മിറ്റി മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ സമ്മേളന പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച ഫാമിലി മീറ്റ് മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യുന്നു
www.utharadesam.com 2018-04-16 05:58 PM,
ദുബായ്: ദുബായ് കെ.എം. സി.സി കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുറഹ്മാന്‍ പറഞ്ഞു. കാസര്‍കോട് മുന്‍സിപ്പല്‍ കെ.എം.സി. സി ദുബായ് കമ്മിറ്റി ഏപ്രില്‍ 27ന് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ സമ്മേളന പ്രചാരണാര്‍ത്ഥം അബുഹൈല്‍ സ്‌കൗട്ട് മിഷന്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച കമ്പവലി മത്സരവും ഫാമിലി മീറ്റും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമുക്ക് ചുറ്റും നടക്കുന്ന സമകാലിക വിഷയങ്ങള്‍ നവമാധ്യമങ്ങളില്‍ മാത്രം നോക്കിക്കണ്ട് അതിലൂടെ മാത്രം പ്രതികരിക്കുന്നതിന് പകരം സമൂഹത്തിന്റെ ഇടയില്‍ ഇറങ്ങി ചെന്ന് ക്രിയാത്മകമായി പ്രതികരിക്കുന്ന ഒരു സമൂഹമായി പുതിയ തലമുറ മാറണമെന്നും അദ്ദേഹം പറഞ്ഞു.
സന്തോഷ് ട്രോഫി കിരീടം ചൂടിയ കേരള ടീമിന്റെ ക്യാപ്റ്റന്‍ രാഹുല്‍ വി. രാജിനുള്ള കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ ഉപഹാരം എ. അബ്ദുറഹ്മാന്‍ സമ്മാനിച്ചു. സന്ദര്‍ശനാര്‍ത്ഥം ദുബായില്‍ എത്തിയ കാസര്‍കോട് മുന്‍സിപ്പല്‍ തുരുത്തി വാര്‍ഡ് കൗണ്‍സിലര്‍ സമീറ അബ്ദുല്‍ റസാഖിന് ദുബായ് കെ.എം.സി.സി ഉപാധ്യക്ഷന്‍ ഹസൈനാര്‍ തോട്ടുംഭാഗം ഉപഹാരം നല്‍കി. കമ്പവലി മത്സരത്തില്‍ ഫൈനലില്‍ ഫ്രണ്ട്‌സ് ചാലയെ പരാജയപ്പെടുത്തി ഖാസിലൈന്‍ ഫ്രണ്ട്‌സ് ച്യാമ്പന്മാരായി. വിജയികള്‍ക്ക് ദുബായ് കെ.എം.സി.സി അധ്യക്ഷന്‍ അന്‍വര്‍ നഹ ട്രോഫികള്‍ വിതരണം ചെയ്തു. ഫൈസല്‍ മുഹ്‌സിന്‍ അധ്യക്ഷത വഹിച്ചു. എം.സി ഹുസ്‌നാര്‍ ഹാജി എടച്ചകൈ, നിസാര്‍ തളങ്കര, കെ.എ ബക്കര്‍, എ.ബി ഷാഫി, സമീറ അബ്ദുല്‍ റസാഖ്, ഹസൈനാര്‍ തോട്ടുംഭാഗം, എം.എ മുഹമ്മദ് കുഞ്ഞി, ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, മുനീര്‍ പി ചെര്‍ക്കള, സലാം കന്യപ്പാടി, നൂറുദ്ദീന്‍ ആറാട്ടുക്കടവ്, ഫൈസല്‍ പട്ടേല്‍, ഷെരീഫ് പൈക്ക, ഹനീഫ് ടി.ആര്‍, ഹസൈനാര്‍ ബീജന്തടുക്ക, സലിം ചേരങ്കൈ, അസീസ് കമാലിയ, സിദ്ദിഖ് ചൗക്കി, മുനീര്‍ ബന്താട്, സുബൈര്‍ അബ്ദുല്ല, ഹാരിസ് ബ്രദേഴ്‌സ്, ഹാരിസ് സീനത്ത്, കബീര്‍ ചേരങ്കൈ, സര്‍ഫ്രാസ് റഹ്മാന്‍, നവാസ് തുരുത്തി, സഫ്‌വാന്‍ അണങ്കൂര്‍, ഗഫൂര്‍ ഊദ്, ബഷീര്‍ ചേരങ്കൈ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഹസ്‌ക്കര്‍ ചൂരി സ്വാഗതവും തല്‍ഹത് തളങ്കര നന്ദിയും പറഞ്ഞു.



Recent News
  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം

  നജ്മ ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം

  'ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ മരണ വാറണ്ടുകളല്ല'

  ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

  ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ തിളങ്ങുന്ന രതീഷിന് ഷാര്‍ജയിലും വരവേല്‍പ്പ്

  മക്കാ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

  ശിഫായത്ത് റഹ്മ: രണ്ടുപേര്‍ക്ക് കൂടി സാന്ത്വനം നല്‍കി

  ഉത്തരേന്ത്യയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് പദ്ധതിക്ക് സഹായവുമായി ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി

  ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്നവരെ കെ.എം.സി.സി. അഭിനന്ദിച്ചു

  സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

  കൊടുംചൂടില്‍ ഖത്തര്‍ വേവുന്നു; നോമ്പിന്റെ സമയ ദൈര്‍ഘ്യം 15 മണിക്കൂറിലേറെ

  കെ.എം.സി.സി നോമ്പുതുറ സംഘടിപ്പിച്ചു

  ബ്രോഷര്‍ പ്രകാശനം ചെയ്തു

  മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

  ഇഫ്താര്‍ സംഗമം നടത്തി