updated on:2018-04-13 02:31 PM
കെ.എം.സിസി -ഖത്തര്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ അഹ്‌ലന്‍ റമദാന്‍ ക്യാമ്പ് മെയ് 16 മുതല്‍

www.utharadesam.com 2018-04-13 02:31 PM,
ദോഹ: കെ.എം.സി.സി. ഖത്തര്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിശുദ്ധ റമദാനിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അഹ്‌ലന്‍ റമദാന്‍ ക്യാമ്പിന് മെയ് 16ന് തുടക്കം കുറിക്കും.
ക്യാമ്പിന്റെ ഭാഗമായി ഇസ്‌ലാമിക് മെഗാ ക്വിസ് മത്സരം, ഖിറാഹത് മത്സരം, റമദാന്‍ റിലീഫ്, മത പഠന ക്ലാസ്, സമൂഹ നോമ്പ് തുറ, നോര്‍ക്ക ഹെല്‍പ് ഡെസ്‌ക് ക്യാമ്പ് തുടങ്ങിയവ സംഘടിപ്പിക്കാനും തീരുമാനിച്ചു. ക്യാമ്പ് വിജയിപ്പിക്കുന്നതിന് സ്വാഗതസംഘ കമ്മിറ്റി രൂപീകരിച്ചു.
ചെയര്‍മാനായി ബി.എം ബാവാ ഹാജിയെയും ജനറല്‍ കണ്‍വീനറായി ഹാരിസ് എരിയാലിനെയും ട്രഷററായി ഡിസ് അബ്ദുല്ലയെയും തിരഞ്ഞെടുത്തു.
യോഗത്തില്‍ ആക്ടിങ് പ്രസിഡണ്ട് സഫ്‌വാന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍റഹ്മാന്‍ എരിയാല്‍, ബി.എം ബാവ ഹാജി, ഹാരിസ് എരിയാല്‍, ഡിസ് അബ്ദുല്ല, സലാം പുത്തൂര്‍, മാഹിന്‍ ബ്ലാര്‍ക്കോഡ്, മൊയ്തീന്‍ ബാസിത് ഹനീഫ, ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു.



Recent News
  റഹീം മേച്ചേരി പുരസ്‌കാരം റഹ്മാന്‍ താലയങ്ങാടിക്ക്

  ദുബായില്‍ മുഖാമുഖം സംഘടിപ്പിച്ചു

  നേതാക്കള്‍ക്ക് സ്വീകരണവും പ്രചരണ കാമ്പയിനും സംഘടിപ്പിച്ചു

  സമൂഹത്തിലിറങ്ങി ക്രിയാത്മകമായി പ്രതികരിക്കുന്ന തലമുറയാണ് ആവശ്യം-എ. അബ്ദുറഹ്മാന്‍

  എ. അബ്ദുല്‍റഹ്മാന് ദുബായില്‍ സ്വീകരണം

  അതിഞ്ഞാല്‍ സോക്കര്‍ ലീഗ്; സംഘാടക സമിതി രൂപീകരിച്ചു

  ഖത്തര്‍ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി

  അഷ്‌റഫ് പാക്യാരക്ക് യാത്രയപ്പ് നല്‍കി

  എം.എം.പി.എല്‍ സീസണ്‍ 2; മംഗല്‍പാടി ഫൈറ്റേര്‍സ് ജേതാക്കള്‍

  റിയാദില്‍ വിഷ ഉറുമ്ബിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചു

  ദേശീയ വോളിഫെസ്റ്റ് 22 മുതല്‍

  'ഫാസിസത്തെ നേരിടാന്‍ മതേതര ശാക്തീകരണം അനിവാര്യം'

  കെ.എം.സി.സി കുടുംബ സംഗമം 13ന്

  അബുദാബി-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ദശ വാര്‍ഷികാഘോഷം 19ന്

  അന്തരിച്ച കുവൈത്ത് മുന്‍ മന്ത്രി ശൈഖ് ഹാഷിം സഅദിയ്യയുമായി അടുത്ത ബന്ധം സ്ഥാപിച്ച വ്യക്തി