updated on:2018-04-06 08:38 PM
അഷ്‌റഫ് പാക്യാരക്ക് യാത്രയപ്പ് നല്‍കി

www.utharadesam.com 2018-04-06 08:38 PM,
ജിദ്ദ: പതിമൂന്നു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന കെ.എം.സി.സി ജിദ്ദ ഉദുമ മണ്ഡലം മുന്‍ ട്രഷററും അയ്യറഹാബ് ഏരിയ വൈസ് പ്രസിഡണ്ടുമായ അഷറഫ് പാക്യാരക്ക് കെ.എം.സി.സി ജിദ്ദ കാസര്‍കോട് ജില്ലാ കമ്മിറ്റി യാത്രയപ്പ് നല്‍കി.
ഷറഫിയ ഇമ്പാല ഗാര്‍ഡനില്‍ നടന്ന യാത്രയയപ്പ് യോഗം ജില്ലാ പ്രസിഡണ്ട് ഹസ്സന്‍ ബത്തേരി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ ഉദ്ഘാടനം ചെയ്തു. ഹസ്സന്‍ ബത്തേരി അഷറഫ് പാക്യാരക്ക് ഷാള്‍ അണിയിച്ചു.
അബ്ദുല്‍ ഖാദര്‍ മിഹ്‌റാജ്, അബ്ദുല്‍ ഷുക്കൂര്‍ അതിഞ്ഞാല്‍, അഷറഫ് പള്ളം, ഖാദര്‍ ചെര്‍ക്കള, റഹീം പള്ളിക്കര, ജലീല്‍ ചെര്‍ക്കള, കെ.എം. ഇര്‍ഷാദ്, സമീര്‍ ചേരങ്കൈ, ബഷീര്‍ ബായാര്‍, മാഹിന്‍ ചേരങ്കൈ, ഹനീഫ് മഞ്ചേശ്വരം, മുഹമ്മദ് അലി ഹൊസങ്കടി, അസീസ് ഉപ്പള, സുബൈര്‍ നായന്മാര്‍മൂല, അഷ്‌റഫ് മാങ്ങാട്, നസീര്‍ പെരുമ്പള, ബുനിയാം ഒറവങ്കര, ഹമീദ് ഇച്ചിലംകോട്, അബ്ദുല്ല ചന്തേര, മസൂദ് തളങ്കര, ബഷീര്‍ കപ്പണ, ഗഫൂര്‍ ബെദിര, സിദ്ദീക്ക് പാലക്കുന്ന് സംസാരിച്ചു. അബ്ദുല്ല ഹിറ്റാച്ചി സ്വാഗതവും ബഷീര്‍ ചിത്താരി നന്ദിയും പറഞ്ഞു.



Recent News
  റഹീം മേച്ചേരി പുരസ്‌കാരം റഹ്മാന്‍ താലയങ്ങാടിക്ക്

  ദുബായില്‍ മുഖാമുഖം സംഘടിപ്പിച്ചു

  നേതാക്കള്‍ക്ക് സ്വീകരണവും പ്രചരണ കാമ്പയിനും സംഘടിപ്പിച്ചു

  സമൂഹത്തിലിറങ്ങി ക്രിയാത്മകമായി പ്രതികരിക്കുന്ന തലമുറയാണ് ആവശ്യം-എ. അബ്ദുറഹ്മാന്‍

  എ. അബ്ദുല്‍റഹ്മാന് ദുബായില്‍ സ്വീകരണം

  കെ.എം.സിസി -ഖത്തര്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ അഹ്‌ലന്‍ റമദാന്‍ ക്യാമ്പ് മെയ് 16 മുതല്‍

  അതിഞ്ഞാല്‍ സോക്കര്‍ ലീഗ്; സംഘാടക സമിതി രൂപീകരിച്ചു

  ഖത്തര്‍ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി

  എം.എം.പി.എല്‍ സീസണ്‍ 2; മംഗല്‍പാടി ഫൈറ്റേര്‍സ് ജേതാക്കള്‍

  റിയാദില്‍ വിഷ ഉറുമ്ബിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചു

  ദേശീയ വോളിഫെസ്റ്റ് 22 മുതല്‍

  'ഫാസിസത്തെ നേരിടാന്‍ മതേതര ശാക്തീകരണം അനിവാര്യം'

  കെ.എം.സി.സി കുടുംബ സംഗമം 13ന്

  അബുദാബി-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ദശ വാര്‍ഷികാഘോഷം 19ന്

  അന്തരിച്ച കുവൈത്ത് മുന്‍ മന്ത്രി ശൈഖ് ഹാഷിം സഅദിയ്യയുമായി അടുത്ത ബന്ധം സ്ഥാപിച്ച വ്യക്തി