updated on:2018-04-04 02:29 PM
റിയാദില്‍ വിഷ ഉറുമ്ബിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചു

www.utharadesam.com 2018-04-04 02:29 PM,
റിയാദില്‍ ഉറുമ്പുകടിയേറ്റ് യുവതി മരിച്ചു. കഴിഞ്ഞ മാസം വീട്ടില്‍ വെച്ച് വിഷ ഉറുമ്പിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതി കരുവാറ്റ ഫിലദല്‍ഫിയ (മുട്ടത്തില്‍) ജെഫി മാത്യുവിന്റെ ഭാര്യ സൂസി ജഫി (33)യാണു മരിച്ചത്. ണ്ടാഴ്ച മുമ്പ് വിഷ ഉറുമ്പിന്റെ കടിയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. ഉറുമ്പു കടിച്ചതോടെ ഉടന്‍ തന്നെ ശരീരം ചൊറിഞ്ഞു തടിക്കുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയും ചെയ്തു. ഒടുവില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഇവര്‍ മരിച്ചതായി കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. വിഷ ഉറുമ്പിന്റെ കടിയേറ്റ് ആള്‍ക്കാര്‍ മരിച്ച സംഭവം ദുബായില്‍ മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചെറിയ ഉറുമ്പുകളുടെ ചെറിയ അംശം വിഷം തന്നെ ഒരാളെ കൊല്ലാന്‍ ശേഷിയുള്ളതാണ്. 2010-ല്‍ ഓച്ചിറ സ്വദേശി ജീവേഷ് ഈ രീതിയില്‍ ദുബായില്‍ വെച്ച് മരിച്ചിരുന്നു.



Recent News
  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ