updated on:2018-04-02 03:55 PM
ദേശീയ വോളിഫെസ്റ്റ് 22 മുതല്‍

www.utharadesam.com 2018-04-02 03:55 PM,
ഷാര്‍ജ: ഏപ്രില്‍ 22 മുതല്‍ 29 വരെ ബേക്കലില്‍ നടക്കുന്ന ദേശീയ പുരുഷ-വനിതാ വോളി ഫെസ്റ്റിന്റെ യു.എ.ഇ തലത്തിലുള്ള ബ്രോഷര്‍ പ്രകാശനവും ടിക്കറ്റ് വിതരണോദ്ഘാടനവും ഇന്ത്യന്‍ ഷാര്‍ജ അസോസിയേഷന്‍ ഹാളില്‍ നടന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. വൈ.എ. റഹീം ഉദ്ഘാടനം ചെയ്തു. ബിജു സോമന്‍, ജാബിര്‍ എസ്.എം, അഡ്വ. സന്തോഷ് കുമാര്‍, അഡ്വ. അജി കുര്യാക്കോസ്, എം.സി.സി നേതാവ് അബ്ദുല്ല മുല്ലശ്ശേരി, ഷാഫി ആലക്കോട്, ഷഹാദ് പുറക്കാട്, സുഭാഷ് ചന്ദ്ര ബോസ്, രാജശേഖരന്‍ കൊല്ലം, മാധവന്‍ പാടി, ഗണേശന്‍ അരമങ്ങാനം, പ്രകാശന്‍ കണ്ണൂര്‍, സുകുമാരന്‍ വയലപ്പുറം, സുധാകരന്‍ കെ.എം സംസാരിച്ചു. എച്ച്.എസ്.ഐ.ഐ.ഡി.സി ഹരിയാന, ഒ.എന്‍.ജി.സി ഡെറാഡൂണ്‍, പോസ്റ്റല്‍ കര്‍ണാടക, മുബൈ സ്‌പൈക്കേഴ്‌സ്, കേരള പൊലീസ്, വെസ്റ്റേണ്‍ റെയില്‍വേ, സായി തലശ്ശേരി, എസ്.ആര്‍.എം യൂണിവേഴ്‌സിറ്റി തമിഴ്‌നാട്, കൊച്ചിന്‍ കസ്റ്റംസ്, കെ.എസ്.ഇ.ബി. തുടങ്ങിയ പുരുഷ-വനിതാ ദേശീയ ടീമുകള്‍ പങ്കെടുക്കും.
ബ്രോഷര്‍ പ്രകാശനം ജി മാര്‍ക് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ ഡോക്ടര്‍ മണികണ്ഠന്‍ മേലത്ത് കെസെഫ് ട്രഷറര്‍ അമീര്‍ കല്ലട്രക്ക് നല്‍കി പ്രകാശനം ചെയ്തു. ടിക്കറ്റ് വിതരണോദ്ഘാടനം അഡ്വ. വൈ.എ. റഹീം വ്യവസായി ഹനീഫ് മൗവ്വലിന് നല്‍കി നിര്‍വ്വഹിച്ചു. വോളിഫെസ്റ്റ് യു.എ.ഇ മേഖലാ സംഘാടക സമിതി ചെയര്‍മാന്‍ വി. നാരായണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ രഞ്ജിത്ത് കോടോത്ത് സ്വാഗതവും ട്രഷറര്‍ മാധവന്‍ തച്ചങ്ങാട് നന്ദിയും പറഞ്ഞു.Recent News
  റഹീം മേച്ചേരി പുരസ്‌കാരം റഹ്മാന്‍ താലയങ്ങാടിക്ക്

  ദുബായില്‍ മുഖാമുഖം സംഘടിപ്പിച്ചു

  നേതാക്കള്‍ക്ക് സ്വീകരണവും പ്രചരണ കാമ്പയിനും സംഘടിപ്പിച്ചു

  സമൂഹത്തിലിറങ്ങി ക്രിയാത്മകമായി പ്രതികരിക്കുന്ന തലമുറയാണ് ആവശ്യം-എ. അബ്ദുറഹ്മാന്‍

  എ. അബ്ദുല്‍റഹ്മാന് ദുബായില്‍ സ്വീകരണം

  കെ.എം.സിസി -ഖത്തര്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ അഹ്‌ലന്‍ റമദാന്‍ ക്യാമ്പ് മെയ് 16 മുതല്‍

  അതിഞ്ഞാല്‍ സോക്കര്‍ ലീഗ്; സംഘാടക സമിതി രൂപീകരിച്ചു

  ഖത്തര്‍ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി

  അഷ്‌റഫ് പാക്യാരക്ക് യാത്രയപ്പ് നല്‍കി

  എം.എം.പി.എല്‍ സീസണ്‍ 2; മംഗല്‍പാടി ഫൈറ്റേര്‍സ് ജേതാക്കള്‍

  റിയാദില്‍ വിഷ ഉറുമ്ബിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചു

  'ഫാസിസത്തെ നേരിടാന്‍ മതേതര ശാക്തീകരണം അനിവാര്യം'

  കെ.എം.സി.സി കുടുംബ സംഗമം 13ന്

  അബുദാബി-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ദശ വാര്‍ഷികാഘോഷം 19ന്

  അന്തരിച്ച കുവൈത്ത് മുന്‍ മന്ത്രി ശൈഖ് ഹാഷിം സഅദിയ്യയുമായി അടുത്ത ബന്ധം സ്ഥാപിച്ച വ്യക്തി