updated on:2018-04-01 07:42 PM
കെ.എം.സി.സി കുടുംബ സംഗമം 13ന്

www.utharadesam.com 2018-04-01 07:42 PM,
റിയാദ്: റിയാദ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ 15-ാം വാര്‍ഷികത്തിന്റെ ഭാഗമായി കുടുംബ സംഗമം ഏപ്രില്‍ 13ന് നടത്താന്‍ സഫാ മക്കയില്‍ ചേര്‍ന്ന മണ്ഡലം വര്‍ക്കിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.
ഇശല്‍ സന്ധ്യ, സാംസ്‌കാരിക സംഗമം, വിവിധ കലാമത്സരങ്ങള്‍ എന്നിവ സംഗമത്തിന്റെ ഭാഗമായി നടക്കും. മൂസ പട്ട ചെയര്‍മാനായും കെ.പി. മുഹമ്മദ് കളപ്പാറ കണ്‍വീനറായും പതിനഞ്ചംഗ സംഘാടക സമിതിയെ തിരഞ്ഞെടുത്തു.
മുഹമ്മദ് കുഞ്ഞി കരക്കണ്ടം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ.പി മുഹമ്മദ് കളപ്പാറ യോഗം ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹമീദ് തോട്ട, ഇബ്രാഹിം സഫാ മക്ക, അസീസ് അട്ക്ക, അഷ്‌റഫ് മീപ്പിരി, കെ.എച്ച് മുഹമ്മദ്, റഹീം സോങ്കാല്‍, ഖാദര്‍ നാട്ടക്കല്‍, അബു അനസ് എം.എ, സുനീര്‍, യൂസുഫ് ബംബ്രാണ, മിസിയാന്‍ പട്ട, യൂസുഫ് ഉപ്പള, ഹനീഫ് ഇച്ചിലങ്കോട്, ഇല്യാസ് മൊഗ്രാല്‍, സലിം ഉപ്പള, ഹമീദ് സി.എം.സി, അല്‍പാസ് ബന്തിയോട്, ഹമീദ് ബായാര്‍, അഷ്‌റഫ് മുബാറക്ക് സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഹുസൈന്‍ മച്ചംപാടി സ്വാഗതവും ട്രഷറര്‍ മൂസ പട്ട നന്ദിയും പറഞ്ഞു.



Recent News
  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ